ഉദ്യോഗാര്‍ത്ഥികളുടെ ശ്രദ്ധയ്ക്ക്! കേരളാ പി.എസ്.സിയുടെ നിശ്ചിത പരീക്ഷാ കേന്ദ്രങ്ങളില്‍ മാറ്റം

തിരുവനന്തപുരം: പി എസ് സി പരീക്ഷാ കേന്ദ്രങ്ങളില്‍ മാറ്റമുള്ളതായി അറിയിപ്പ്. കേരള പി എസ് സി ആഗസ്റ്റ് 17 ന് നടത്തുന്ന ക്ലാർക്ക് (നേരിട്ടുള്ള നിയമനം-കൊല്ലം, കണ്ണൂർ) (വിവിധ വകുപ്പുകള്‍) (കാറ്റഗറി നമ്ബർ 503/2023) പരീക്ഷയ്ക്കായി നിശ്ചയിച്ച ജിവിഎച്ച്‌എസ്‌എസ് ഗേള്‍സ് നടക്കാവ് (സെന്റർ നമ്ബർ 1391), ഗവ.ഗേള്‍സ് എച്ച്‌എസ്‌എസ് നടക്കാവ് (പ്ലസ് ടു വിഭാഗം) (സെന്റർ നമ്ബർ 1392) എന്നീ പരീക്ഷാകേന്ദ്രങ്ങള്‍ യഥാക്രമം ഗവ. എച്ച്‌എസ്‌എസ് കാരപ്പറമ്ബ്, ഗവ. മോഡല്‍ എച്ച്‌എസ്‌എസ് (പ്ലസ് ടു വിഭാഗം) കോഴിക്കോട് എന്നിവിടങ്ങളിലേക്ക് മാറ്റി. ഫോണ്‍: 0495-2371971.