ഫാസിസ്റ്റ് കാലത്ത് ഭാഷയുടെ ശക്തി പ്രയോഗിക്കണം: ഇ.പി. രാജഗോപാൽ
തിരൂർ : പുതിയ ഭാഷ പുതിയതായി പറയുമെന്നും ഫാസിസ്റ്റ് കാലത്ത് ഭാഷയുടെ ശക്തിയെ പരമാവധി ഉപയോഗിക്കണമെന്നും മുതിർന്ന മാധ്യമ പ്രവർത്തകനായ ഇ.പി. രാജഗോപാൽ. വാക്ക് കൊണ്ടാണ് ലോകമുണ്ടാകുന്നത്. മണ്ണിൽ ജീവിക്കുന്നു എന്ന് പറയുന്ന പോലെ ഭാഷയിലാണ് നമ്മൾ ജീവിക്കുന്നത്. കൂടുതൽ ഭാഷ ‘ കൂടുതൽ വലിയ ലോകമുണ്ട്. ഭാഷയാവസാനിപ്പിക്കുന്ന ജനത തോറ്റ ജനതയാണ്. സാഹിത്യം പുതിയ ഭാഷയെ ഉണ്ടാക്കിക്കൊണ്ടേയിരിക്കുന്നു അദ്ദേഹം കൂട്ടിച്ചേർത്തു. എസ്എസ്എഫ് മലപ്പുറം ബെസ്റ്റ് ജില്ലാ സാഹിത്യോത്സവിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ചിന്ത സാഹിത്യ ക്യാമ്പിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കാവ്യ ഭാവുകം; ഗോത്രവർത്തമാനങ്ങൾ എന്ന വിഷയത്തിൽ ഗോത്ര കവി സുകുമാരൻ ചാലിഗദ്ധ സംസാരിച്ചു. 100 മണിക്കൂർ ദൈർഘ്യമുള്ള ക്യാമ്പ് ഞായറായ്ച്ച സമാപിക്കും.