Fincat

ചുറ്റിക കൊണ്ട് തലക്കടിച്ചും ഉളി കൊണ്ട് കുത്തിയും കൊലപാതകം; പുഷ്പലതയുടെ മകനെ കേന്ദ്രീകരിച്ച്‌ അന്വേഷണം

കൊല്ലം: കൊല്ലം പടപ്പക്കരയില്‍ കൊല്ലപ്പെട്ട പുഷ്പലതയുടെ പോസ്റ്റ്മോർട്ടം ഇന്ന് നടക്കും. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് പോസ്റ്റ്മോർട്ടം.ചുറ്റിക ഉപയോഗിച്ച്‌ തലയ്ക്ക് അടിച്ചും കൂർത്ത ഉളികൊണ്ട് കുത്തിയുമാണ് പുഷ്പലതയെ കൊലപ്പെടുത്തിയത്. ചുറ്റിക കൊണ്ടുള്ള അടിയേറ്റ പുഷ്പലതയുടെ അച്ഛൻ ആൻ്റണി ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ തുടരുകയാണ്.

1 st paragraph

ഇന്നലെയാണ് പടപ്പക്കരയിലെ വീട്ടില്‍ പുഷ്പലതയുടെ മൃതദേഹം കണ്ടെത്തിയത്. പ്രതിയെ ഇതുവരെയും തിരിച്ചറിഞ്ഞിട്ടില്ല. പുഷ്പലതയുടെ മകൻ അഖിലിനെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. പണം ആവശ്യപെട്ട് അഖില്‍ ഇക്കഴിഞ്ഞ വെള്ളിയാഴ്ച വീട്ടില്‍ പ്രശ്നം ഉണ്ടാക്കിയിരുന്നു. നിലവില്‍ ഇയാളെക്കുറിച്ച്‌ യാതൊരു വിവരവും ഇല്ല. അഖില്‍ ലഹരിക്ക് അടിമയാണെന്നും പൊലീസ് പറയുന്നു.