Sign in

Welcome, Login to your account.

Forget password?
Sign in

Recover your password.

A password will be e-mailed to you.

  • Monday, June 2, 2025

Cityscan Kerala Cityscan Kerala - Just another WordPress site

  • Home
  • News
    • kerala
    • India
    • World
    • Politics
    • Crime
    • Obituary
    • Tech
    • Environment
  • gulf
  • business
    • market live
    • Banking
  • sports
    • Football
    • Cricket
    • Games
    • World Cup
  • health
    • Fitness
    • Beauty tips
    • Lifestyle
  • entertainment
    • Movies
    • Fashion
    • Festivals
    • Celebrities
  • cities
    • Local News
    • Town Round
    • malappuram
    • city info
  • Education
  • videos
Cityscan Kerala
  • Home
  • sports
  • Games
  • ഒരു ഗ്രാം പോലും അധികമാകരുത്; ആര്‍ത്തവത്തിന്റെ പേരില്‍ ഇളവ് നല്‍കാനാകില്ല; വിനേഷിന്‍റെ അപ്പീലില്‍ വിധി പകര്‍പ്പ് പുറത്ത്
GamessportsZ-Featured

ഒരു ഗ്രാം പോലും അധികമാകരുത്; ആര്‍ത്തവത്തിന്റെ പേരില്‍ ഇളവ് നല്‍കാനാകില്ല; വിനേഷിന്‍റെ അപ്പീലില്‍ വിധി പകര്‍പ്പ് പുറത്ത്

Last updated Aug 19, 2024
Share

പാരീസ്: ഒളിംപിക്‌സ് ഗുസ്തി ഫൈനലില്‍ നിന്ന് 100 ഗ്രാം അധിക ഭാരത്തിന്റെ പേരില്‍ അയോഗ്യയാക്കിയതിനെതിരെ വിനേഷ് ഫോഗട്ട് നല്‍കിയ അപ്പീലിനെതിരായ കായിക കോടതിയുടെ വിശദമായ വിധിയുടെ പകർപ്പ് പുറത്ത്.ഭാരം നിശ്ചിത പരിധിയില്‍ നിലനിർത്തേണ്ടത് താരത്തിന്റെ ഉത്തരവാദിത്തമാണെന്ന് കായിക കോടതിയുടെ വിധിയില്‍ പറയുന്നു. 24 പേജുള്ള വിശദമായ ഉത്തരവ് ലഭിച്ചു.

ഭാരം സംബന്ധിച്ച നിയമം വിനേഷിനും അറിയാവുന്നതാണെന്നും നിയമം എല്ലാ താരങ്ങള്‍ക്കും ഒരു പോലെ ബാധകമാണെന്നും കായിക കോടതിയുടെ വിധിയില്‍ പറയുന്നു. ആർത്തവ ദിവസങ്ങള്‍ കണക്കിലെടുത്ത് ഇളവ് അനുവദിക്കണമെന്ന ആവശ്യം അംഗീകരിക്കാനാകില്ലെന്നും കോടതിയുടെ ഉത്തരവില്‍ പറയുന്നുണ്ട്. ഇത്തരം ഇളവ് നല്‍കാൻ നിലവിലെ നിയമം അനുവദിക്കുന്നില്ലെന്നും 50 കിലോയെക്കാള്‍ ഒരു ഗ്രാം പോലും കൂടരുതെന്നാണ് ചട്ടമെന്നും കായിക കോടതിയുടെ വിധിയില്‍ വ്യക്തമാക്കുന്നു.

അതേസമയം, ശ്രദ്ധേയമായ പരാമർശങ്ങളും കായിക കോടതിയുടെ വിധിയിലുണ്ട്. രണ്ടാമത്തെ ഭാരപരിശോധനയുടെ പ്രത്യാഘാതം നിർദയമെന്നാണ് കോടതി ഉത്തരവില്‍ പറയുന്നത്. താരം മനഃപൂർവം വരുത്താത്ത പിഴവിനും കടുത്ത ശിക്ഷയാണ് അനുഭവിക്കുന്നത്. പൂർത്തിയായ മത്സരങ്ങള്‍ക്ക് അനുസരിച്ച്‌ ഫലപ്രഖ്യാപനം നടത്തുകയാണ് അനുയോജ്യം. എന്നാല്‍ യുണൈറ്റഡ് വേള്‍ഡ് റെസ്‌ലിംഗ് (യുഡബ്ല്യുഡബ്ല്യു) നിയമത്തിന് അപ്പുറത്തേക്ക്‌ പോകുന്നതിന് കോടതിക്ക് പരിധിയുണ്ടെന്നും വിധിയില്‍ കൂട്ടിച്ചേര്‍ക്കുന്നു.

50 കിലോഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ ഫൈനലിലേക്ക് മുന്നേറിയ വിനേഷിനെ അന്താരാഷ്ട്ര ഒളിംപിക് അസോസിയേഷനാണ് അയോഗ്യയാക്കിയത്. 100 ഗ്രാം ഭാരകൂടുതലുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നായിരുന്നു നടപടി. ഫൈനല്‍ വരെ മാനദണ്ഡങ്ങള്‍ പാലിച്ചതിനാല്‍ വെള്ളി മെഡല്‍ നല്‍കണമെന്നായിരുന്നു വിനേഷ് ഫോഗട്ടിന്‍റെ ആവശ്യം. എന്നാല്‍ നിയമത്തില്‍ വിട്ടുവീഴ്ച ചെയ്യാനാകില്ലെന്ന അന്താരാഷ്ട്ര ഗുസ്തി ഫെഡറേഷന്‍റെ വാദം അംഗീകരിച്ചാണ് വിനേഷിന്‍റെ അപ്പീല്‍ കോടതി തള്ളിയത്.

Not even a gram too much; Exemption cannot be granted on account of menstruation; Copy of verdict on Vinesh's appeal released
Share FacebookTwitterGoogle+ReddItWhatsAppPinterestEmail

Prev Post

ലഹരിക്കടിമയായ കൊച്ചുമകന്‍ വയോധികയെ റോഡിലേക്ക് തള്ളിയിട്ടു, ക്വാറി വേസ്റ്റില്‍ തലയിടിച്ച്‌ ദാരുണാന്ത്യം

Next Post

സുധിമോന്റെ വാടകവീട്ടില്‍ സര്‍വ്വ സന്നാഹങ്ങളും; പാകമാക്കി ഓണം വില്‍പനയ്ക്കും ഒരുങ്ങി, പിടിച്ചത് 33 ലിറ്റര്‍ ചാരായം

You might also like More from author
malappuram

നിലമ്ബൂ‍‍ര്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാൻ പോകുകയാണെന്ന് പിവി അൻവ‍ര്‍; രാഹുല്‍…

market live

എംജി സൈബര്‍സ്റ്റര്‍: ഫോര്‍ച്യൂണര്‍ വിലയില്‍ സ്പോര്‍ട്‍സ് കാര്‍

Cricket

പ്ലെയര്‍ ഓഫ് ദ മാച്ച്‌ മാത്രമല്ല രോഹിത്; ഐപിഎല്ലില്‍ പുത്തന്‍ നാഴികക്കല്ല് പിന്നിട്ട്…

kerala

നാല് ദിവസത്തിനിടെ 717 ആക്ടീവ് കേസുകള്‍, സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ ആയിരം കടന്നു

Prev Next
Recent Posts
  • നിലമ്ബൂ‍‍ര്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാൻ പോകുകയാണെന്ന് പിവി അൻവ‍ര്‍; രാഹുല്‍ വീട്ടില്‍ വന്നു,കാത്തിരിക്കാൻ പറഞ്ഞു
  • എംജി സൈബര്‍സ്റ്റര്‍: ഫോര്‍ച്യൂണര്‍ വിലയില്‍ സ്പോര്‍ട്‍സ് കാര്‍
  • പ്ലെയര്‍ ഓഫ് ദ മാച്ച്‌ മാത്രമല്ല രോഹിത്; ഐപിഎല്ലില്‍ പുത്തന്‍ നാഴികക്കല്ല് പിന്നിട്ട് ഹിറ്റ്മാന്‍
  • നാല് ദിവസത്തിനിടെ 717 ആക്ടീവ് കേസുകള്‍, സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ ആയിരം കടന്നു
  • യുഡിഎഫിനെ സമ്മര്‍ദ്ദത്തിലാക്കി വീണ്ടും അൻവര്‍, ‘അസോസിയേറ്റ് അംഗത്വം അംഗീകരിക്കില്ല’; സാധ്യമല്ലെന്ന് കോണ്‍ഗ്രസ്
  • Privacy Policy
  • Terms and Conditions
  • Disclaimer
  • Contact Us
© 2025 - Cityscan Kerala. All Rights Reserved.
You cannot print contents of this website.