വഴികൾ കൊട്ടി അടച്ചതിൽ റെയിൽവേ ക്കെതിരെ പ്രതിഷേധം; മന്ത്രിക്ക് നിവേദനം നൽകി
തിരൂർ: തുമരക്കാവ് റെയിൽവേ ലൈനിന് സമീപം റെയിൽവേ പൊതു വഴികൾ കൊട്ടിയടച്ച് സമീപവാസികൾക്കും ഹോമിയോ ക്ലീനിക്കിലേക്ക് വരുന്ന രോഗികൾക്കും സ്കൂളിലേക്ക് വരുന്ന വിദ്യാത്ഥികൾക്കും, രക്ഷിതാക്കൾക്കും, അദ്ധ്യാപകർക്കും , കിടപ്പ്
രോഗികൾ ക്കും യാത്ര സ്വാതന്ത്രം തടസ്സപ്പെടുത്തിയതിന് ഉടൻ പരിഹാരം കാണണമെന്നും. യാത്ര ക്ലേശത്തിന് ശാശ്വത പരിഹാരമെന്ന നിലക്ക് ഒരു ഫൂട്ട് ഓവർബ്രിഡ്ജ് അനുവദിക്കണമെന്നും അവശ്യപെട്ടു കൊണ്ട് റെയിൽ വേയുടെ കൂടി ചുമതലയുള്ള വഖഫ് കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹ്മാന് മുൻസിപ്പൽ വൈസ് ചെയർമാൻ രാമൻകുട്ടി പാങ്ങാട്ടിൻ്റെ നേതൃത്വത്തിൽ തുമാരക്കാവ് പൗര സമിതി നിവേദനം സമർപ്പിച്ചു.പൗരസമിതി ക്ക് വേണ്ടി എ.ഗോപാലകൃഷ്ണൻ,അനിയൻ നമ്പൂതിരി, ബാബു അടിയാട്ടിൽ, മണി നെല്ലിക്കൽ, വിജയൻ കാവുങ്ങൽ, പുഷ്കരൻ.കെ. പി.എന്നിവരും,ഷേത്ര ട്രസ്റ്റി ബോഡിന് വേണ്ടി എൻ വിനോദ്, സ്കൂൾ പി.ടി.എ.ക്ക് വേണ്ടി രാജേഷ് മാഷും പങ്കെടുത്തു.