13 കാരിയെ കാണാനില്ല, ഫോട്ടോയില്‍ കാണുന്ന കുട്ടിയെക്കുറിച്ച്‌ വിവരം ലഭിച്ചാല്‍ ഉടൻ പൊലീസില്‍ അറിയിക്കുക

തിരുവനന്തപുരം: കഴക്കൂട്ടത്ത് അമ്മ വഴക്ക് പറഞ്ഞതിനെ തുടർന്ന് വീടുവിട്ടിറങ്ങിയ 13 വയസുകാരിയെ കാണ്‍മാനില്ല. ആസാം സ്വദേശിയും നിലവില്‍ കഴക്കൂട്ടത്ത് താമസവുമായ അൻവർ ഹുസൈന്‍റെ മകള്‍ തസ്മീൻ ബീഗത്തെ (13) ആണ് ഇന്ന് രാവിലെ 10 മണി മുതല്‍ കഴക്കൂട്ടത്തെ വാടക വീട്ടില്‍ നിന്ന് കാണാൻ ഇല്ലാത്തത്.അയല്‍ വീട്ടിലെ കുട്ടികളുമായി വഴക്ക് ഉണ്ടാക്കിയ കുട്ടിയെ ഉമ്മ ശകാരിച്ചിരുന്നു. ഇതിന് പിന്നാലെ ആണ് കുട്ടി വീടുവിട്ട് ഇറങ്ങിയത്.

കുട്ടിയെ കാണാനില്ല എന്ന് മനസ്സിലാക്കിയ വീട്ടുകാർ ഉടൻ വിവരം കഴക്കൂട്ടം പൊലീസില്‍ അറിയിച്ചു. കുട്ടിയെ കണ്ടെത്താനായി പൊലീസ് തിരച്ചില്‍ ഊർജിതമാക്കി. ബാഗില്‍ വസ്ത്രങ്ങള്‍ എടുത്താണ് കുട്ടി പോയിരിക്കുന്നത് എന്നാണ് പൊലീസ് പറയുന്നത്. ഒരു മാസം മുമ്ബ് കഴക്കൂട്ടത്ത് എത്തിയ കുട്ടിക്ക് മലയാളം അറിയില്ല എന്നും പൊലീസ് പറഞ്ഞു. കുട്ടിയെ കുറിച്ച്‌ വിവരം ലഭിക്കുന്നവർ 94979 60113 എന്ന നമ്ബറില്‍ ഉടൻ തന്നെ അറിയിക്കണമെന്നും പൊലീസ് അറിയിച്ചു.