Fincat

കേബിള്‍ കുരുങ്ങി വയോധികന് പരിക്കേറ്റ സംഭവം; ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ

കൊച്ചി: എറണാകുളം കളമശേരിയില്‍ കേബിള്‍ കുരുങ്ങി വയോധികന് പരിക്കേറ്റ സംഭവത്തില്‍ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ.കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ, കളമശേരി മുൻസിപ്പല്‍ സെക്രട്ടറി എന്നിവർ ചുമതലപ്പെടുത്തുന്ന മുതിർന്ന ഉദ്യോഗസ്ഥർ മനുഷ്യാവകാശ കമ്മീഷൻ സിറ്റിങ്ങില്‍ നേരിട്ട് ഹാജരാകണമെന്നാണ് ഉത്തരവ്.

1 st paragraph

മാധ്യമ വാർത്തയുടെ അടിസ്ഥാനത്തില്‍ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് കമ്മീഷൻ ചെയർപേഴ്സണ്‍ ജസ്റ്റിസ് അലക്സാണ്ടർ തോമസിന്റെ ഇടപെടല്‍. ഇന്നലെ എച്ച്‌.എം.റ്റി – എൻ.എ. ഡി റോഡില്‍ കീഡ് എന്ന സർക്കാർ സ്ഥാപനത്തിന് മുന്നിലാണ് അബ്ദുള്‍ അസീസിന് അപകടം സംഭവിച്ചത്. കേബിള്‍ സ്ഥാപിച്ച ഏജൻസിയുടെ വിശദാംശങ്ങളും ഇവർക്ക് അനുമതി ഉണ്ടോ എന്നതും പൊതുമരാമത്ത് എക്സിക്യൂട്ടീവ് എഞ്ചിനീയറും നല്‍കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു