കെഎസ്‌ആര്‍ടിസി ബസ് അപകടത്തില്‍പ്പെട്ടു, ഡ്രൈവര്‍ അടക്കം ആശുപത്രിയില്‍

കൊല്ലം: നിലേമേല്‍ പളളിക്കല്‍ റോഡില്‍ കെഎസ്‌ആർടിസി ബസും റോഡ് പണിക്ക് ടാർ നിരത്തുന്ന യന്ത്രവും (പേവർ യന്ത്രം) കൂട്ടിയിടിച്ച്‌ അപകടം.കല്ലമ്ബലത്ത് നിന്നും കിളിമാനൂരിലേക്ക് പോയ ബസാണ് അപകടത്തില്‍പ്പെട്ടത്. ഡ്രൈവറും കണ്ടക്ടറും ഒരു യാത്രക്കാരനും മാത്രമേ ബസില്‍ ഉണ്ടായിരുന്നുള്ളൂ. അപകടത്തില്‍ ബസിൻ്റെ മുൻഭാഗം തകർന്നു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡ്രൈവർ ചികിത്സയിലാണ്. കണ്ടക്ടർക്കും യാത്രക്കാരനും പരിക്ക് ഗുരുതരമല്ല.