തിരൂരിനെ യങ്ങ് ആക്കാനായി ശീമാട്ടി യങ്ങ് ; ഉദ്ഘാടനം നിർവഹിച്ച് ബീന കണ്ണൻ

പ്രമുഖ വസ്ത്രവ്യാപാര സ്ഥാപ്നമായ ശീമാട്ടിയുടെ യുവതീയുവാക്കൾക്കായുള്ള ബ്രാൻഡ് ‘ശീമാട്ടി യങ്ങി’ന്റെ നാലാമത്തെ ഷോറൂം മലപ്പുറം തിരൂരിൽ പ്രവർത്തനം ആരംഭിച്ചു. ശീമാട്ടി സി.ഈ.ഓ ശ്രീമതി ബീന കണ്ണൻ സ്റ്റോർ ഉദ്ഘാടനം നിർവഹിച്ചു. വുമൺസ് വെയർ, മെൻസ് വെയർ, കിഡ്സ് വെയർ എന്നീ വിഭാഗങ്ങളിൽ മൂന്ന് നിലകളിലായാണ് തിരൂരിൽ യങ്ങ് ഒരുങ്ങിയിട്ടുള്ളത്. സ്ത്രീകളുടെ മാത്രം കാഷ്വൽ വസ്ത്രങ്ങളുടെ സ്റ്റോർ ആയിരുന്ന ശീമാട്ടി യങ്ങിനെ കിഡ്സ്‌, മെൻസ് ആൻഡ് വുമൺസ് വെയർ ഫോർമാറ്റിലേക്ക് മാറ്റിക്കൊണ്ടാണ് തിരൂരിലെ പുതിയ ശീമാട്ടി യങ്ങിന്റെ വരവ്. സ്ത്രീകളുടെയും പുരുഷൻമാരുടെയും കുട്ടികളുടെയും ഫാഷനബിളും ട്രെൻഡിങ്ങും ആയ ഏറ്റവും പുതിയ കളക്ഷനുകൾ ഉൾപ്പെടുത്തിക്കൊണ്ട് 12000 സ്‌ക്വയർ ഫീറ്റിലാണ് സ്റ്റോർ ഒരുക്കിയിരിക്കുന്നത്.

 

“ഫാഷൻ ലോകത്തെ ഏറ്റവും പുതിയ ട്രെന്ഡുകളെ ഉപഭോക്താക്കൾക്ക് ശീമാട്ടി യങ്ങിൽ കാണാൻ സാധിക്കും. ഉയർന്ന നിലവാരവും ഫാഷനബിളുമായ ക്യാഷ്വൽ വസ്ത്രങ്ങൾ മിതമായ നിരക്കിൽ സാധാരണക്കാരിലേക്ക് എത്തിക്കുക എന്ന ലക്ഷ്യമാണ് ഓരോ പുതിയ സ്റ്റോർ തുറക്കുമ്പോഴും ഞങ്ങൾ പൂർത്തീകരിക്കുന്നത്. ഒരു ഫാമിലി ക്യാഷ്വൽ വെയർ ഹബ്ബ്‌ ആക്കി യങ്ങിനെ ഉയർത്തുന്നതിന്റെ ആദ്യ പടിയാണ് തിരൂരിലെ സ്റ്റോർ. തിരൂരുകാർ ശീമാട്ടിയെ സ്വീകരിച്ചതിൽ അതിയായ സ്നേഹവും സന്തോഷവുമുണ്ടെന്ന് ബീന കണ്ണൻ പറഞ്ഞു.

 

ശീമാട്ടി യങ്ങിന്റെ മറ്റൊരു ഷോറൂം ഈ നവംബറിൽ പാലായിൽ പ്രവർത്തനം ആരംഭിക്കുമെന്നും അടുത്ത ഓണത്തിനുള്ളിൽ യങ്ങിന്റെ പത്ത് സ്റ്റോറുകൾ കൂടി കേരളത്തിലെ വിവിധ ഭാഗങ്ങളിലായി പ്രവർത്തനം ആരംഭിക്കുമെന്നും ബീന കണ്ണൻ കൂട്ടിച്ചേർത്തു. ഇതുവരെ വുമൺസ് സെലിബ്രേഷൻ വെയർ മാത്രമായിരുന്ന കോഴിക്കോട് ശീമാട്ടി ക്രാഫ്ട്റ്റഡിന്റെ മൂന്നാം നിലയിലായി മെൻസ് & കിഡ്സ് സെലിബ്രറ്ററി കളക്ഷനു മാത്രമായി ഒരു വിഭാഗം കൂടി പുതുതായി ആരംഭിക്കുന്നുണ്ട്. ഒരു കുടുംബത്തിന് വിവാഹത്തിനും മറ്റ് ആഘോഷങ്ങൾക്കും ആവശ്യമായ എല്ലാത്തരം സെലിബ്രിറ്ററി വസ്ത്രങ്ങളും ലഭിക്കുന്ന, മലബാറിലെ ഏറ്റവും വലിയ ഫാമിലി സെലിബ്രേഷന്സ് ഷോറൂമായാണ് കോഴിക്കോടുള്ള ശീമാട്ടി ക്രാഫ്ട്റ്റഡ് ഒരുങ്ങുന്നത്.

 

ഏറ്റവും മികച്ച ഫാഷൻ അനുഭവങ്ങൾ നൽകുക എന്ന ലക്ഷ്യത്തോടെ ലോകോത്തര നിലവാരമുള്ള വിപുലമായ വസ്ത്ര ശേഖരമാണ് ഉപഭോക്താക്കൾക്കായി ശീമാട്ടി ഒരുക്കുന്നത്.