Main Banner

94-ാമത് സൗദി ദേശീയ ദിനാഘോഷം; മുദ്രയും പ്രമേയവും പ്രഖ്യാപിച്ചു

റിയാദ്: സൗദി അറേബ്യയുടെ 94-ാമത് ദേശീയ ദിനാചരണത്തിന്‍റെ മുദ്രയും മുദ്രാവാക്യവും പ്രഖ്യാപിച്ചു. ‘ഞങ്ങള്‍ സ്വപ്നം കാണുന്നു, നേടുന്നു’ എന്നതാണ് ആഘോഷ പ്രമേയം.രാജ്യവ്യാപകമായി ദേശീയ ദിനാഘോഷ പരിപാടികള്‍ നടക്കുന്നത് ഈ മുദ്രക്കും പ്രമേയത്തിനും കീഴിലായിരിക്കും.

1 st paragraph

ജനറല്‍ എൻറർടൈൻമെൻറ് അതോറിറ്റി (ജി.ഇ.എ) ഡയറക്ടർ ബോർഡ് ചെയർമാനും ഉപദേഷ്ടാവുമായ തുർക്കി അല്‍ ശൈഖ് ആണ് മുദ്രയും മുദ്രാവാക്യവും പ്രഖ്യാപിച്ചത്. എല്ലാവർഷവും സെപ്തംബർ 23നാണ് സൗദി ദേശീയ ദിനം ആഘോഷിക്കുന്നത്. കഴിഞ്ഞ വർഷവും ‘ഞങ്ങള്‍ സ്വപ്നം കാണുന്നു, നേടുന്നു’ എന്നതായിരുന്നു ആഘോഷ പ്രമേയം. ‘വിഷൻ 2030’മായി ബന്ധപ്പെട്ട സുപ്രധാന പദ്ധതികള്‍ എടുത്തുകാണിക്കുകയും വിവിധ മേഖലകളില്‍ രാജ്യത്തിെൻറ പ്രധാന പങ്ക് പ്രദർശിപ്പിക്കുകയും ചെയ്യുന്നു. 94-ാം ദേശീയ ദിനത്തിന് അംഗീകൃത മുദ്രയും മുദ്രാവാക്യവും സ്വീകരിക്കാൻ എല്ലാ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളോടും ജി.ഇ.എ അഭ്യർഥിച്ചു.

http://nd.gea.gov.sa/ എന്ന വെബ് സൈറ്റ് സന്ദർശിച്ച്‌ തീം ഗൈഡ് ഡൗണ്‍ലോഡ് ചെയ്യാം. മുദ്ര സംബന്ധിച്ച മാർഗനിർദേശങ്ങളും വ്യത്യസ്‌ത ആപ്ലിക്കേഷനുകളില്‍ എങ്ങനെ തീം ഉപയോഗിക്കാമെന്ന വിവരങ്ങളും ഇതില്‍ ലഭ്യമാണ്. ദേശീയ ദിനാഘോഷവുമായി ബന്ധപ്പെട്ടുള്ള വിവരങ്ങള്‍ക്ക് പുറമെ രാജ്യത്തെ വിവിധ ആഘോഷ മേളകളും അവയുടെ വാർത്തകളും ഫോട്ടോകളും ഉള്‍പ്പെടെ വിവിധ വിവരങ്ങള്‍ സൈറ്റില്‍ ലഭ്യമാണെന്നും അധികൃതർ വ്യക്തമാക്കി. 1932-ല്‍ അബ്ദുല്‍ അസീസ് രാജാവിെൻറ നേതൃത്വത്തില്‍ സൗദി ഏകീകരിക്കപ്പെട്ടതിെൻറ വാർഷികമാണ് രാജ്യം സെപ്തംബർ 23ന് ദേശീയ ദിനമായി ആഘോഷിക്കുന്നത്.

2nd paragraph