തിരുവനന്തപുരം: കന്യാകുമാരി തിരുവട്ടാറില്‍ വീട്ടിനുള്ളില്‍ ഉറങ്ങിക്കിടന്ന വീട്ടുടമയേയും മകളെയും ആക്രമിച്ച് 79 പവൻ സ്വർണം കവര്‍ന്ന പ്രതികള്‍ പിടിയില്‍.ആന്ധ്രപ്രദേശ് സ്വദേശി മനു കൊണ്ട അനില്‍കുമാർ (34), ശിവകാശി സ്വദേശി പ്രദീപൻ ( 23 ) എന്നിവരെയാണ് കന്യാകുമാരി എസ്പിയുടെ സ്പെഷ്യല്‍ ടീം അംഗം പിടികൂടിയത്.
തിരുവട്ടാറില്‍ കഴിഞ്ഞ മാസം വീട്ടിനുള്ളില്‍ ഉറങ്ങിക്കിടന്ന വീട്ടുടമയായ മോഹൻദാസിനെയും മകളെയും ആക്രമിച്ച് അവശരാക്കിയ ശേഷം അലമാരയില്‍ സൂക്ഷിച്ചിരുന്ന 79 പവനോളം സ്വർണാഭരണങ്ങള്‍ പ്രതികള്‍ മോഷ്ടിച്ച് കടന്നിരുന്നു. എസ്പിയുടെ സ്പെഷ്യല്‍ ടീം അംഗങ്ങള്‍ക്കായിരുന്നു അന്വേഷണച്ചുമതല. നിരവധി സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ വലയിലായത്. പ്രതികളെ പിടികൂടി ചോദ്യം ചെയ്യലില്‍ 47 പവനോളം സ്വർണം കണ്ടെത്തിയിട്ടുണ്ട്. പ്രതികളെ കോടതി ഹാജരാക്കി റിമാൻഡ് ചെയ്തു.