മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ആന്ധ്രാപ്രദേശ് സര്ക്കാര് 10 കോടി നല്കി
തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ആന്ധ്രാപ്രദേശ് സർക്കാർ 10 കോടി രൂപ നല്കി. കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ – 70 ലക്ഷം, സംസ്ഥാന കർഷക തൊഴിലാളി യൂനിയൻ (കെ.എസ്.കെ.ടി.യു) സംസ്ഥാന കമ്മിറ്റി – 65 ലക്ഷം, അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ – രണ്ടാം ഗഡു- 23 ലക്ഷം, (ആദ്യ ഗഡു 35 ലക്ഷം രൂപ നേരത്തെ കൈമാറിയിരുന്നു), ദേശീയ സമ്ബാദ്യ പദ്ധതി ഏജൻസ് അസോസിയേഷൻ – 10,45,000 രൂപ എന്നിങ്ങനെ രൂപ നല്കി.