ദേഹാസ്വാസ്ഥ്യം; ആശുപത്രിയില്‍ ചികിത്സയിലിരുന്ന മലയാളി മരിച്ചു

റിയാദ്: ശാരീരിക അസ്വസ്ഥതകളെ തുടർന്ന് റിയാദിലെ ആശുപത്രിയില്‍ രണ്ടാഴ്ചയായി ചികിത്സയിലിരുന്ന മലയാളി നിര്യാതനായി.മലപ്പുറം മഞ്ചേരി തുറക്കല്‍ ജുമാ മസ്ജിദ് റോഡ് സ്വദേശി പുതുശേരി മഠത്തില്‍ വീട്ടില്‍ കിസാൻ മോൻ (28) ആണ് റിയാദിലെ ആസ്റ്റർ സനദ് ആശുപത്രിയില്‍ മരിച്ചത്.

റിയാദിലെ സ്വകാര്യ കമ്ബനിയില്‍ ജീവനക്കാരനായിരുന്നു. പിതാവ്: മുഹമ്മദ്‌, മാതാവ്: നഫീസ, ഭാര്യ: റംസീന, മക്കള്‍: ഹിന, ഹാദി. മൃതദേഹം നാട്ടില്‍ കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂർത്തീകരിക്കാൻ റിയാദ് കെ.എം.സി.സി വെല്‍ഫെയർ വിങ് ഭാരവാഹികളായ റഫീഖ് പുല്ലൂർ, ജാഫർ വീമ്ബൂർ, ബാബു മഞ്ചേരി എന്നിവർ രംഗത്തുണ്ട്.