തിരുവനന്തപുരം: സംസ്ഥാന സർക്കാരിൻ്റെ നൂറു ദിന കർമ്മ പരിപാടിയുടെ ഭാഗമായി എംപ്ലോയ്‌മെൻ്റ് വകുപ്പ് തൊഴില്‍ മേള സംഘടിപ്പിക്കുന്നു.തിരുവനന്തപുരം വഴുതക്കാട് ഗവ.വിമൻസ് കോളേജില്‍ സെപ്റ്റംബർ ഏഴിനാണ് ‘നിയുക്തി’- 2024 മെഗാ തൊഴില്‍ മേള നടക്കുന്നത്. ടെക്നോപാർക്ക്, ഹോസ്പിറ്റാലിറ്റി, പാരാമെഡിക്കല്‍, ഓട്ടോമൊബൈല്‍, ഫിനാൻസ് , മാർക്കറ്റിംഗ് തുടങ്ങി വിവിധ മേഖലകളില്‍ നിന്നുള്ള 70 പ്രമുഖ കമ്ബനികള്‍ മേളയില്‍ പങ്കെടുക്കും.
എസ്‌എസ്‌എല്‍സി, പ്ലസ് ടു, ബിരുദം, ബിരുദാനന്തര ബിരുദം, ഐടിഐ, ഡിപ്ലോമ, ബി.ടെക്, ജനറല്‍ നഴ്സിംഗ്, ഹോട്ടല്‍ മാനേജ്മെൻ്റ്, പാരാമെഡിക്കല്‍, എം.ബി.എ, എം.സി.എ, പി.എച്ച്.ഡി യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം. തൊഴില്‍ പരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കുമുള്ള 5000 ഓളം ഒഴിവുകള്‍ ലഭ്യമാണ്. രജിസ്ട്രേഷൻ സൗജന്യമാണ്. തൊഴില്‍ മേളയില്‍ പങ്കെടുക്കാൻ ഉദ്യോഗാർത്ഥികള്‍ www.jobfest.kerala.gov.in എന്ന വെബ് സൈറ്റ് വഴി രജിസ്റ്റർ ചെയ്യണം. വിവരങ്ങള്‍ക്ക് 8921916220, 8304057735,7012212473,9746701434 എന്നീ നമ്ബരുകളില്‍ ബന്ധപ്പെടുക.