Main Banner

പാമ്ബ് കടിയേറ്റ് പതിനേഴുകാരന് ദാരുണാന്ത്യം

മലപ്പുറം: വഴിക്കടവില്‍ പാമ്ബ് കടിയേറ്റ് ഒരാള്‍ മരിച്ചു. വഴിക്കടവ് കാരക്കോട് പുത്തൻവീട്ടില്‍ നൗഷാദിൻ്റെ മകൻ സിനാൻ (17) ആണ് മരിച്ചത്.പാമ്ബ് കടിയേറ്റതിന് പിന്നാലെ സിനാൻ്റെ ആരോഗ്യ നില വഷളായി. പിന്നാലെ നിലമ്ബൂർ ഗവണ്‍മെൻ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും സിനാൻ്റെ ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രി മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോർട്ടം അടക്കം നിയമപരമായ നടപടിക്രമങ്ങള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.

1 st paragraph

അതിനിടെ തൃപ്പൂണിത്തുറ പേട്ടയില്‍ വീട്ടുമുറ്റത്ത് എത്തിയ മലമ്ബാമ്ബിനെ വനം വകുപ്പ് ഉദ്യോഗസ്ഥ‍‌ർ പിടികൂടി. പേട്ട പട്ടംഞ്ചേരി റോഡില്‍ ചാക്കോച്ചൻ എന്നയാളുടെ വീടിന്റെ ഗെയ്റ്റിലാണ് 7 അടി നീളമുള്ള മലമ്ബാമ്ബെത്തിയത്. രാവിലെ ഏഴരയോടെയായിരുന്നു സംഭവം. തൊട്ടടുത്തുളള വീട്ടിലെ വളർത്തു പൂച്ചയെ പാമ്ബ് വിഴുങ്ങിയതായി നാട്ടുകാർ പറഞ്ഞു. പാമ്ബിനെ വനം വകുപ്പ് ഉദ്യോഗസ്ഥർ കാട്ടില്‍ തുറന്നുവിട്ടു.