വിശ്രമം മതി, കുതിപ്പ് തുടങ്ങി സംസ്ഥാനത്തെ സ്വര്‍ണവില, ഇന്ന് കൂടിയത് 400 രൂപ
കഴിഞ്ഞ അഞ്ച് ദിവസം സംസ്ഥാനത്തെ സ്വർണവില മാറ്റമില്ലാതെ തുടരുകയായിരുന്നു. സ്വർണത്തിന്‍റെ ഈ അനങ്ങാപ്പാറ നയത്തില്‍ ആഭരണപ്രേമികള്‍ക്ക് ആശ്വാസവും ആശങ്കയും ഉണ്ടായിരുന്നു.വലിയ കുതിപ്പിന് തയ്യാറെടുക്കുകയാണോ സ്വർണവില എന്നതായിരുന്നു ആശങ്ക. ആ ആശങ്ക സത്യമായിരിക്കുകയാണ്. കാരണം ഇന്ന് സ്വർണവില മുകളിലേക്ക് ഉയർന്നു. വരും ദിവസങ്ങളിലും വില ഉയർന്നാല്‍ അത് വലിയ അളവില്‍ സ്വർണം വാങ്ങുന്നവർക്ക് ഇരുട്ടടിയാകും എന്ന കാര്യം ഉറപ്പാണ്.
ഇന്നത്തെ വില
പവന് 53,360 രൂപ, ഗ്രാമിന് 6,670 രൂപ എന്ന നിരക്കിലായിരുന്നു കഴിഞ്ഞ അഞ്ച് ദിവസം സംസ്ഥാനത്ത് സ്വർണവ്യാപാരം നടന്നത്. ഇന്ന് വന് 400 രൂപയും, ഗ്രാമിന് 50 രൂപയും വർധിച്ചു. അതോടെ പവന് 53,760 രൂപയും, ഗ്രാമിന് 6,720 രൂപയുമാണ് വില.
ആഭരണം വാങ്ങാൻ
സ്വർണവില മുകളിലേക്ക് ഉയർന്ന സാഹചര്യത്തില്‍ ഒരു പവൻ ആഭരണം വാങ്ങാൻ എത്ര രൂപ നല്‍കേണ്ടി വരും എന്ന് പരിശോധിക്കാം. സ്വർണാഭരണം വാങ്ങുമ്ബോള്‍ പവന്റെ വിലയോടൊപ്പം പണിക്കൂലി, നികുതി, ഹാള്‍മാർക്കിംങ് നിരക്കുകള്‍ തുടങ്ങിയ കൂടി നല്‍കണം. ശരാശരി 5 ശതമാനമാണ് പണിക്കൂലി. 3 ശതമാനം ജിഎസ്ടിയും. അങ്ങനെ കണക്ക് കൂട്ടുമ്ബോള്‍ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം 58,000 രൂപ നല്‍കേണ്ടി വരും.
ആഗോള സ്വർണ്ണവില
അന്താരാഷ്ട്ര തലത്തില്‍, വെള്ളിയാഴ്ച്ച രാവിലെ നേരിയ ലാഭത്തില്‍ ഫ്ലാറ്റായാണ് സ്വർണ്ണ വ്യാപാരം നടക്കുന്നത്. ട്രോയ് ഔണ്‍സിന് 1.26 ഡോളർ (0.05%) ഉയർന്ന് 2,518.76 ഡോളർ എന്നതാണ് നിരക്ക്. ഈ മാസം നടക്കാനിരിക്കുന്ന ഫെഡ് യോഗത്തില്‍ പലിശ നിരക്കുകള്‍ കുറച്ചാല്‍ സ്വർണ്ണ വില കുതിക്കാനുള്ള സാധ്യത നില നില്‍ക്കുന്നു.
ഗോള്‍ഡ് അഡ്വാന്‍സ് ബുക്കിംഗ് നല്ലതാണ്
വില ഇനിയും ഉയരുമെന്ന കണക്കുകൂട്ടലില്‍ നിലവിലുള്ള വിലയില്‍സ്വര്‍ണം ബുക്ക് ചെയ്യാനുള്ള അവസരമാണ് അഡ്വാന്‍സ് ബുക്കിംഗിലൂടെ ലഭിക്കുന്നത്. സ്വര്‍ണവിലയുടെ 10 ശതമാനം മുതല്‍അഡ്വാന്‍സ് നല്‍കി സ്വര്‍ണം ബുക്ക് ചെയ്യാം. സ്വര്‍ണ വില കൂടിയാല്‍ബുക്ക് ചെയ്ത വിലയിലും വില കുറഞ്ഞാല്‍കുറഞ്ഞ വിലയിലും സ്വര്‍ണം ലഭിക്കും എന്നതാണ് അഡ്വാൻസ് ബുക്കിംഗിന്റെ പ്രത്യേകത.
സ്വർണവില – ചരിത്രം
കഴിഞ്ഞ രണ്ടര പതിറ്റാണ്ടിനിടെ 50,000 രൂപയുടെ വർധനവാണ് സ്വർണ വിലയിലുണ്ടായത്. 2005 ഓക്ടോബർ മാസത്തെ പവന്‍റെ വില 5,040 രൂപയായിരുന്നു. മൂന്ന് വർഷങ്ങള്‍ക്ക് ശേഷം 2008 ഒക്ടോബർ മാസം സ്വർണ വില 10,000 കടന്നു. 2010-ല്‍ വില 15,000 രൂപയും 2011 ഓഗസ്റ്റ് മാസത്തില്‍ വില 20,000 രൂപയും കടന്നു.
പവന്‍റെ വില 25,000 കടക്കുന്നത് 2019 ലാണ്. 2020 ല്‍ വില 30,000 രൂപയ്ക്ക് മുകളിലെത്തി. രണ്ട് വർഷത്തിന് ശേഷം പവന്‍റെ വില 40,000 രൂപ കടന്നു. 2023-ല്‍ 45,000 രൂപയും 2024 മാർച്ച് 29-ന് പവന്‍റെ വില അരലക്ഷം രൂപയും കടന്നു.
നിക്ഷേപത്തിന് പറ്റിയ സമയം
ദീർഘകാലാടിസ്ഥാനത്തില്‍ നിക്ഷേപകർക്ക് മികച്ച നേട്ടം നല്‍കിയ ചരിത്രമാണ് സ്വർണ്ണത്തിനുള്ളത്. കഴിഞ്ഞ 5 വർഷങ്ങള്‍ക്കുള്ളില്‍ ആഭ്യന്തര സ്വർണ്ണവില ഇരട്ടിയോളമാണ് വർധന നേടിയത്. 2003 മുതലുള്ള വില വർധന 980% എന്ന തോതിലാണ്.
സ്വർണത്തിലെ നിക്ഷേപം സ്വർണാഭരണങ്ങളായും നാണയങ്ങള്‍, ബിസ്‌ക്കറ്റുകള്‍, ബാറുകള്‍ എന്നിവയുടെ രൂപത്തിലും ആകാം. ഗോള്‍ഡ് മ്യൂച്വല്‍ ഫണ്ടുകള്‍ വഴിയോ ഗോള്‍ഡ് എക്സ്ചേഞ്ച്-ട്രേഡഡ് ഫണ്ടുകള്‍ വഴിയോ ഇത് ചെയ്യാവുന്നതാണ്.