ആത്മഹത്യക്ക് ശ്രമിച്ച ഓട്ടോറിക്ഷാ ഡ്രൈവര്‍ ചികിത്സയിലിരിക്കെ മരിച്ചു

മലപ്പുറം: ആത്മഹത്യക്ക് ശ്രമിച്ച ഓട്ടോറിക്ഷാ ഡ്രൈവർ മരിച്ചു. പൊന്നാനി അത്താണിയില്‍ വച്ച്‌ പെട്രോള്‍ ദേഹത്ത് ഒഴിച്ച്‌ തീ കൊളുത്തിയ ഓട്ടോ ഡ്രൈവർ അറിയില്ലി സുജിത്ത് (43) ആണ് മരിച്ചത്.ഗുരുതരമായി പൊള്ളലേറ്റ നിലയില്‍ സുജിത്തിനെ തൃശ്ശൂർ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്. മൃതദേഹം പോസ്റ്റ്‌മോർട്ടം അടക്കം നിയമപരമായ നടപടിക്രമങ്ങള്‍ പൂർത്തിയാക്കിയ ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കുമെന്ന് പൊലീസ് അറിയിച്ചു.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്ബര്‍: Toll free helpline number: 1056, 0471-2552056)