Fincat

11 തെരുവുനായ്ക്കള്‍ ചത്ത നിലയില്‍; നിരവധിയെണ്ണം അവശനിലയില്‍; വിഷം ഉള്ളില്‍ചെന്നെന്ന് നിഗമനം

ആലപ്പുഴ: അമ്ബലപ്പുഴയില്‍ നായകള്‍ കൂട്ടത്തോടെ ചത്ത നിലയില്‍. പായല്‍ക്കുളങ്ങര ക്ഷേത്ര മൈതാനത്താണ് 11 ഓളം തെരുവ് നായ്ക്കളെ ചത്ത നിലയില്‍ കണ്ടത്.ഇന്നലെ രാവിലെ മുതല്‍ പലസമയങ്ങളില്‍ ആയി മൈതാനത്തിൻ്റെ പല ഭാഗത്തും നായകള്‍ അവശനിലയില്‍ ചത്ത് വീഴുകയായിരുന്നു. വായില്‍ നിന്ന് നുരയും പതയും വന്നിരുന്നു.

വിഷം ഉള്ളില്‍ ചെന്നതായാണ് നിഗമനം. ചത്ത നായ്ക്കളെ പിന്നീട് ക്ഷേത്രം ജീവനക്കാർ കുഴിച്ചു മൂടി. ആരാണ് നായ്ക്കള്‍ക്ക് വിഷം നല്‍കിയതെന്ന കാര്യത്തില്‍ വ്യക്തത ഇല്ല. സംഭവത്തില്‍ പരാതി ലഭിച്ചിട്ടില്ലാത്തതിനാല്‍ പ്രാഥമിക അന്വേഷണം മാത്രമാണ് പോലിസ് നടത്തിയത്. വാർത്ത പുറത്ത് വന്നതിന് പിന്നാലെ പഞ്ചായത്തും പ്രദേശവാസികളോട് വിവരങ്ങള്‍ തേടിയിട്ടുണ്ട്.