എസ്ബിഐ എഫ്ഡികളില് നിക്ഷേപിക്കാൻ പ്ലാനുണ്ടോ? ബാങ്ക് വാഗ്ദാനം ചെയ്യുന്ന പലിശ നിരക്കുകള്‍ അറിയാം
സ്ഥിര നിക്ഷേപം അല്ലെങ്കില്‍ എഫ്ഡി എന്നത് ഒരു വ്യക്തി ഒരു നിശ്ചിത കാലയളവിലേക്ക് ഒരു ബാങ്കില്‍ ഒരു വലിയ തുക നിക്ഷേപിക്കുന്നതാണ്.താരതമ്യേന സുരക്ഷിത നിക്ഷേപ മാർഗമാണ് ഇത്. ഉയർന്ന പലിശ നിരക്കുകളാണ് രാജ്യത്തെ ബാങ്കുകള്‍ ഇപ്പോള്‍ ഫിക്സഡ് ഡെപോസിറ്റിനു നല്‍കുന്നത്. മുതിർന്ന പൗരന്മാർക്ക് കൂടുതല്‍ പലിശ നിരക്കുകളും ബാങ്കുകള്‍ വാഗ്ദാനം ചെയ്യുന്നു. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും ഉയർന്ന പലിശയാണ് നിക്ഷേപകർക്ക് നല്‍കുന്നത്.
എസ്ബിഐയില്‍ നിക്ഷേപിക്കുമ്ബോള്‍ സാധാരണ പൗരന്മാർക്കുള്ള പലിശയേക്കാള്‍ കൂടുതല്‍ മുതിര്‍ന്ന പൗരന്മാർക്ക് 50 ബേസിസ് പോയിന്റ് അധികം പലിശയാണ് നല്‍കുന്നത്. എസ്ബിഐയുടെ പലിശ നിരക്കുകള്‍ എത്രയെന്ന് പരിശോധിക്കാം.
എസ്ബിഐ സാധാരണപൗരന്മാർക്ക് നല്കുന്ന പലിശ നിരക്കുകള്‍
സാധാരണ പൗരന്മാർക്ക് 444 ദിവസത്തെ കാലാവധിയില്‍ 7.25 ശതമാനം റിട്ടേണ്‍ ലഭിക്കും. ഒരു വർഷത്തെ കാലാവധിയിലേക്ക് നിക്ഷേപിക്കുകയാണെങ്കില്‍ പലിശ 6.8 ശതമാനമാണ്. 3 വർഷത്തേക്ക് നിക്ഷേപിക്കുന്നവർക്ക് .75 ശതമാനം പലിശ നല്കുന്നു. 5 വർഷത്തേക്ക്, 6.5 ശതമാനം പലിശ നിരക്കാണ് ബാങ്ക് വാഗ്ദാനം ചെയ്യുന്നത്.
എസ്ബിഐ മുതിർന്ന പൗരന്മാർക്ക് നല്കുന്ന പലിശ നിരക്കുകള്‍
മുതിർന്ന പൗരന്മാർക്ക് 444 ദിവസത്തേക്ക് 7.75 ശതമാനം പലിശയാണ് എസ്ബിഐ നല്‍കുന്നത്. ഒരു വർഷത്തേക്ക് നിക്ഷേപിക്കുകയാണെങ്കില്‍ മുതിർന്ന പൗരന്മാർക്ക് 7.3 ശതമാനം പലിശ നിരക്ക് ലഭിക്കും. മൂന്ന് വർഷത്തേക്കുള്ള നിക്ഷേപത്തിന് 7.25 ശതമാനം പലിശ നിരക്ക് ലഭിക്കും. അഞ്ച് വർഷത്തെ നിക്ഷേപത്തിന് മുതിർന്ന പൗരന്മാർക്ക് എസ്ബിഐ വാഗ്ദാനം ചെയ്യുന്നത് 7.5 ശതമാനം പലിശ നിരക്കാണ്.