നിയന്ത്രണംവിട്ട കാര്‍ ഓട്ടോ സ്റ്റാൻ്റിലേക്ക് പാഞ്ഞുകയറി; ഓട്ടോറിക്ഷകള്‍ തകര്‍ന്നു, പരിക്ക്

കൊല്ലം: കൊല്ലം ഈസ്റ്റ് കല്ലട ചിറ്റമലയില്‍ നിയന്ത്രണംവിട്ട കാർ ഓട്ടോറിക്ഷ സ്റ്റാൻ്റിലേക്ക് പാഞ്ഞുകയറി ഓട്ടോ ഡ്രൈവർമാർക്ക് പരിക്കേറ്റു.ഇടിയുടെ ആഘാതത്തില്‍ സ്റ്റാൻ്റില്‍ പാർക്ക് ചെയ്തിരുന്ന അഞ്ചോളം ഓട്ടോറിക്ഷകളും തകർന്നു. പരിക്കേറ്റ ഓട്ടോ ഡ്രൈവർമാരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വൈകിട്ട് നാലരയോടെയാണ് അപകടമുണ്ടായത്. അമിത വേഗതയിലെത്തിയ കാർ സ്റ്റാൻ്റിലേക്ക് പാഞ്ഞുകറുകയായിരുന്നു. കാർ ഓടിച്ചിരുന്നയാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. അതേസമയം, കാർ അമിത വേഗതയിലായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു.