യുവാവിനെ റബര്‍തോട്ടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി


മലപ്പുറം: മലപ്പുറം പോത്തുകല്‍ സുല്‍ത്താൻപടിയില്‍ യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്തി. സുല്‍ത്താൻപടി നഗർ സ്വദേശി സുന്ദരനാണ് മരിച്ചത്.ഇന്ന് രാവിലെ ആറ് മണിയോടെ വീടിന് സമീപത്തെ റബർ തോട്ടത്തിലാണ് മൃതദേഹം കണ്ടെത്തിയത്. പോത്തുകല്‍ പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി.