യുവാവിനെ റോഡില്‍ മരിച്ച നിലയില്‍ കണ്ടെത്തി; ശരീരത്തില്‍‍ മുറിവുകള്‍, അന്വേഷണം തുടങ്ങി പൊലീസ്

കൊച്ചി: യുവാവിനെ റോഡില്‍ മരിച്ച നിലയില്‍ കണ്ടെത്തി. എറണാകുളം മരോട്ടിച്ചുവട് ഷാപ്പിന് സമീപമാണ് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.യുവാവിൻ്റെ ശരീരത്തില്‍ മുറിവുകളുണ്ട്. അതേസമയം, കൊലപാതകമാണോയെന്ന് പൊലീസ് പരിശോധിച്ച്‌ വരികയാണ്. സംഭവത്തില്‍ എളമക്കര പൊലീസ് അന്വേഷണം ആരംഭിച്ചു.