ഡാലസില്‍ വാഹനാപകടത്തില്‍ മലയാളി ദമ്ബതികള്‍ മരിച്ചു

ഡാലസ്: യുഎസിലെ ഡാലസിലുണ്ടായ വാഹനാപകടത്തില്‍ മലയാളി ദമ്ബതികള്‍ മരിച്ചു.സ്പ്രിങ് ക്രീക്ക്- പാര്‍ക്കര്‍ റോഡില്‍ ഉണ്ടായ വാഹനാപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് പ്ലേനോ മെഡിക്കല്‍ സിറ്റി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന വിക്ടര്‍ വര്‍ഗ്ഗീസ് (സുനില്‍- 45), ഭാര്യ ഖുശ്ബു വര്‍ഗ്ഗീസ് എന്നിവരാണ് മരിച്ചത്.എഴുമറ്റൂര്‍ മാന്‍കിളിമുറ്റം സ്വദേശി പരേതനായ ഏബ്രഹാം വര്‍ഗ്ഗീസിന്റെയും അമ്മിണി വര്‍ഗ്ഗീസിന്റെയും മകനാണ് വിക്ടര്‍ വര്‍ഗ്ഗീസ്. ദമ്ബതികള്‍ക്ക് രണ്ട് മക്കളുണ്ട്. അന്തരിച്ച അമേരിക്കന്‍ സാഹിത്യകാരന്‍ ഏബ്രഹാം തെക്കേമുറിയുടെ സഹോദരപുത്രനാണ് വിക്ടര്‍.