വിദ്യാര്‍ത്ഥിക്ക് അമീബിക് മസ്തിഷ്ക ജ്വരം; കുളത്തില്‍ കുളിച്ചതിന് ശേഷം രോഗലക്ഷണങ്ങള്‍

തിരുവനന്തപുരം: തിരുവനന്തപുരത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. നാവായിക്കുളം സ്വദേശിയായ പ്ലസ് ടു വിദ്യാർത്ഥിക്കാണ് രോഗബാധ സ്ഥിരീകരിച്ചത്.വിദ്യാർത്ഥിയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ഉത്രാടദിനത്തില്‍ കുളത്തില്‍ കുട്ടി കുളിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രോഗലക്ഷണങ്ങള്‍ പ്രകടമായത്. ഈ വിദ്യാർത്ഥിക്കൊപ്പം കുളത്തില്‍ കൂടെ കുളിച്ച മറ്റ് രണ്ട് വിദ്യാർത്ഥികള്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്.