Fincat

അഭിമാനം രാഹുല്‍! പത്ത് രാജ്യങ്ങളില്‍ നിന്ന് ജിമ്മൻമാര്‍ എത്തി, മിസ്റ്റര്‍ യൂണിവേഴ്സ് മത്സരത്തില്‍ സ്വര്‍ണം മലയാളിക്ക്

ആലപ്പുഴ: ഇന്റർനാഷണല്‍ ഫിറ്റ്നസ് ആൻഡ് ബോഡി ബില്‍ഡിങ്ങ് (ഐഎഫ്‌എഫ് ബി) ഫെഡറേഷൻ സംഘടിപ്പിച്ച മിസ്റ്റർ യൂണിവേഴ്സ് മത്സരത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച ആലപ്പുഴ സ്വദേശി രാഹുല്‍ ജയരാജിന് സ്വർണത്തിളക്കം.60 കിലോഗ്രാം വിഭാഗത്തില്‍ ഗോള്‍ഡ് മെഡല്‍ നേടിയാണ് ആലപ്പുഴ ആര്യാട് പഞ്ചായത്ത് 17-ാം വാർഡ് (തുമ്ബോളി) വളപ്പില്‍ വീട്ടില്‍ ജയരാജ് -ശ്രീകല ദമ്ബതികളുടെ മകൻ രാഹുല്‍ ജയരാജ് നാടിന് അഭിമാനമായത്.

1 st paragraph

മത്സരത്തില്‍ ഇന്ത്യയ്ക്ക് ലഭിച്ച സ്വർണമെഡലുകളില്‍ ഒരെണ്ണം രാഹുല്‍ ജയരാജിന്റേതാണ്. കേരളത്തിന് ലഭിച്ച ഏക സ്വർണമെഡല്‍ രാഹുലിനാണെന്നുള്ളതും പ്രത്യേകതയാണ്. ആലപ്പുഴയില്‍ നിന്ന് ഈ നേട്ടം കൈവരിക്കുന്ന ആദ്യ വ്യക്തിയാണ് രാഹുല്‍. കേരളാ ബോഡി ബില്‍ഡിങ് അസോസിയേഷന്റെ നടത്തിയ സെലക്ഷനില്‍ ആലപ്പുഴയില്‍ നിന്ന് രണ്ട് പേരുള്‍പ്പെടെ കേരളത്തെ പ്രതിനിധീകരിച്ച്‌ മിസ്റ്റർ യൂണിവേഴ്സ് മത്സരത്തിന് പോയത് 10 പേരാണ്.

ഇതില്‍ രാഹുല്‍ ജയരാജിന് സ്വർണവും തിരുവനന്തപുരം സ്വദേശി വികാസിന് വെള്ളിമെഡലുമാണ് ലഭിച്ചത്. ഇന്ത്യൻ ബോഡി ബില്‍ഡിംഗ് ആൻഡ് ഫിറ്റ്നസ് ഫെഡറേഷൻ (ഐബിബിഎഫ്‌എഫ്) മുംബൈ എക്സിബിഷൻ സെന്ററില്‍ വെച്ചായിരുന്നു മത്സരം. 10 ഓളം രാജ്യങ്ങളില്‍ നിന്ന് മത്സരാർഥികള്‍ എത്തിയിരുന്നു.

2nd paragraph

ഇന്ത്യയില്‍ രണ്ടാമത്തെ തവണയാണ് മത്സരം സംഘടിപ്പിക്കുന്നത്. ചെട്ടികാട് അഭിൻ ജിമ്മില്‍ നിന്ന് പലതവണ മിസ്റ്റർ ആലപ്പുഴ, മിസ്റ്റർ കേരള മത്സരങ്ങള്‍ വിജയിച്ചിട്ടുണ്ട് രാഹുല്‍. ആലപ്പുഴ ഗുരുപുരം സ്വദേശിയും കാനഡയില്‍ സ്ഥിര താമസവുമാക്കിയ നിതിൻ ശരത്താണ് പരിശീലകൻ. നീതുവാണ് രാഹുല്‍ ജയരാജിന്റെ ഭാര്യ. മകള്‍ ഇധിക.