Main Banner

റോഡ് മുറിച്ച്‌ കടക്കുന്നതിനിടെ അമ്മയെയും മകളെയും കാറിടിച്ച്‌ തെറിപ്പിച്ചു; ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

പാലക്കാട്: മകള്‍ക്കൊപ്പം റോഡ് മുറിച്ച്‌ കടക്കുന്നതിനിടെ കാറിടിച്ച്‌ പരിക്കേറ്റ് ചികിത്സയില്‍ കഴിയുകയായിരുന്ന വീട്ടമ്മ മരിച്ചു.ഞാങ്ങാട്ടിരി സ്വദേശിനി പന്തല്ലൂർ വീട്ടില്‍ ശിവശങ്കരന്‍റെ ഭാര്യ ശോഭന ആണ് മരിച്ചത്. തൃശൂർ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം രാത്രിയോടെ ആയിരുന്നു മരണം. ആഗസ്റ്റ് 17 നാണ് തൃത്താല പഞ്ചായത്തിലെ ഞാങ്ങാട്ടിരിയില്‍ റോഡ് മുറിച്ച്‌ കടക്കുന്നതിനിടെ ശോഭനയേയും മകള്‍ ശില്പയേയും കാർ ഇടിച്ച്‌ തെറിപ്പിച്ചത്.

1 st paragraph

ആഗ്സ്റ്റ് 17 ശനിയാഴ്ച പുലർച്ചെ ആറ് മണിയോടെ ആയിരുന്നു അപകടം. മകളെ ബസ് കയറ്റാനായി ഞാങ്ങാട്ടിരിയില്‍ എത്തിയതായിരുന്നു അമ്മയും മകളും. ബസ് സ്റ്റോപ്പിലേക്ക് പോവാനായി റോഡ് മുറിച്ച്‌ കടക്കുന്നതിനിടെ കൂറ്റനാട് ഭാഗത്ത് നിന്നും പട്ടാമ്ബി ഭാഗത്തേക്ക് പോവുകയായിരുന്ന കാർ ഇരുവരേയും ഇടിച്ച്‌ തെറിപ്പിക്കുകയായിരുന്നു. അപകടത്തില്‍ മകള്‍ ശില്പക്കും പരിക്കേറ്റിരുന്നു.