പിരീഡ്സ് ദിവസങ്ങളില്‍ ശീതള പാനീയങ്ങള്‍ കുടിക്കുന്നത് ഒഴിവാക്കൂ, കാരണം
വയറുവേദന, ഓക്കാനം, നടുവേദന എന്നിവ മിക്ക പല സ്ത്രീകളും ആർത്തവ സമയത്ത് നേരിടുന്ന പ്രശ്നങ്ങളാണ്. വ്യത്യസ്ത തരത്തിലുള്ള ചായകളോ ഡാർക്ക് ചോക്ലേറ്റോ കഴിക്കുന്നത് വേദന കുറയ്ക്കുന്നതിന് സഹായിക്കും.എന്നാല്‍ ആർത്തവ വേദനയെ വഷളാക്കു്ന ചില പാനീയങ്ങളുമുണ്ട്.
എരിവുള്ള ഭക്ഷണങ്ങള്‍ കഴിക്കുന്നത് വയറിന് അസ്വസ്ഥത ഉണ്ടാക്കുകയും വയറുവേദന ഉണ്ടാക്കുകയും ചെയ്യും. ആർത്തവ സമയത്ത് സോഡാ പാനീയങ്ങള്‍ കുടിക്കുന്നത് വേദനയെ വഷളാക്കുമെന്ന് പഠനം പറയുന്നു. അടിവയറ്റില്‍ കഠിനമായ വേദന, ഓക്കാനം, ക്ഷീണം, തലവേദന, തലകറക്കം, മൂഡ് സ്വിംഗ്സ്, ഉറക്കക്കുറവ് പോലുള്ള പ്രശ്നങ്ങള്‍ പിരീഡ്സ് ദിവസങ്ങളിലുണ്ടാകാം.
ശീതളപാനീയങ്ങള്‍ കുടിക്കുന്നത് ആർത്തവവിരാമത്തിന് കാരണമായേക്കാം. ചൈനയിലെ 1,809 വനിതാ കോളേജ് വിദ്യാർത്ഥികള്‍ ശീതളപാനീയങ്ങളും ആർത്തവവുമായി ബന്ധപ്പെട്ട ചോദ്യാവലികള്‍ക്ക് ഉത്തരം നല്‍കി. പങ്കെടുത്തവരില്‍ പകുതിയോളം പേർക്ക് പ്രൈമറി ഡിസ്മനോറിയ ഉണ്ടെന്ന് കണ്ടെത്തി. മധുര പാനീയങ്ങള്‍ കഴിക്കാത്ത യുവതികളെ അപേക്ഷിച്ച് ശീതളപാനീയങ്ങള്‍ കഴിക്കുന്നവർക്ക് ആർത്തവ വിരാമം ഉണ്ടാകാനുള്ള സാധ്യത 24 ശതമാനം കൂടുതലാണെന്ന് ഗവേഷകർ കണ്ടെത്തിയതായി 2024 സെപ്റ്റംബറില്‍ സയൻ്റിഫിക് റിപ്പോർട്ടില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു.
ആർത്തവസമയത്ത് ശീതളപാനീയങ്ങള്‍ കഴിച്ചവരില്‍ 89.54 ശതമാനം പേർക്കും ആർത്തവ വേദന വർദ്ധിക്കുന്നതായി കണ്ടെത്തിയതായി ഗവേഷകർ പറയുന്നു. ശീതളപാനീയങ്ങളില്‍ പലപ്പോഴും പഞ്ചസാര കൂടുതലായി അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തില്‍ വീക്കം വർദ്ധിപ്പിക്കുന്നതിനും മലബന്ധത്തിലേക്ക് നയിക്കുകയും ചെയ്യും. ഉയർന്ന പഞ്ചസാരയുടെ അളവ് ഇൻസുലിൻ അളവില്‍ വർദ്ധനവിന് കാരണമാകും. ഇത് പ്രോസ്റ്റാഗ്ലാൻഡിൻസിൻ്റെ (ഗർഭാശയ സങ്കോചത്തിന് കാരണമാകുന്ന ഹോർമോണുകളുടെ) ഉത്പാദനം വർദ്ധിപ്പിക്കും.
പല ശീതളപാനീയങ്ങളിലും കഫീൻ അടങ്ങിയിട്ടുണ്ട്. കഫീൻ തലവേദനയ്ക്ക് താല്‍ക്കാലിക ആശ്വാസം നല്‍കുമെങ്കിലും, ഇത് രക്തക്കുഴലുകളെ സങ്കോചിപ്പിക്കുകയും ശരീരത്തിലെ പിരിമുറുക്കം വർദ്ധിപ്പിക്കുകയും ചെയ്യും.
വെള്ളം, ഹെർബല്‍ ടീ അല്ലെങ്കില്‍ ഫ്രഷ് ജ്യൂസുകള്‍ പോലുള്ള പോഷക സമ്ബുഷ്ടമായ പാനീയങ്ങള്‍ക്ക് പകരം ശീതളപാനീയങ്ങളെ ആശ്രയിക്കുന്നത് അവശ്യ വിറ്റാമിനുകളുടെയും ധാതുക്കളുടെയും അഭാവത്തിന് കാരണമാകും. കാല്‍സ്യം, മഗ്നീഷ്യം, വിറ്റാമിൻ ബി തുടങ്ങിയ പോഷകങ്ങളുടെ കുറവ് ആർത്തവ വേദന വർദ്ധിപ്പിക്കുന്നതിന് കാരണമാകുന്നതായി വിദഗ്ധർ പറയുന്നു.