കുരുമുളക് മുഖത്തേക്ക് സ്പ്രേ ചെയ്തു, മാര്‍വാടിയുടെ പണം തട്ടി, പള്‍സര്‍ സുനി അടക്കം 8 പേരെ കോടതി വെറുതെവിട്ടു
കോട്ടയം : കിടങ്ങൂരില്‍ മാർവാടിയെ കുരുമുളക് സ്പ്രേ ഉപയോഗിച്ച് ആക്രമിച്ച് പണം തട്ടിയ കേസില്‍ പള്‍സർ സുനി അടക്കമുള്ളവരെ വെറുതെവിട്ടു.പള്‍സർ അടക്കം 9 പേരെയാണ് കോട്ടയം അഡീഷണല്‍ സെഷൻസ് കോടതി ഒന്ന് കുറ്റക്കാരല്ലെന്ന് കണ്ടെത്തി വെറുതെ വിട്ടത്. 2014 മെയ് ഒന്നിന് ആയിരുന്നു കേസിനാസ്പദമായ സംഭവം. ആസൂത്രണം ചെയ്തു നടത്തിയ കവർച്ചയെന്നയിരുന്നു പ്രോസിക്യൂഷൻ വാദം. എന്നാല്‍ തെളിവുകള്‍ നിരത്തി വാദം സാധൂകരിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.