തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് കടന്നല്‍ കുത്തേറ്റു; 10 പേര്‍ക്ക് പരിക്ക്, ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

കോഴിക്കോട്: ഓമശേരി പെരുവില്ലിയില്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ജോലിക്കിടെ കടന്നല്‍ കുത്തേറ്റു. സംഭവത്തില്‍ 10 പേർക്ക് പരുക്കേറ്റു.7 പേരെ താമരശ്ശേരി ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഓമശ്ശേരി പെരുവില്ലി ചെമ്മരുതായി സ്വദേശികളായ നാരായണി (60), ഷീജ, (40) ശോശാമ്മ (60), സിന്ധു (45) ഓമന (60), ജില്‍സ് (40), റൂബി (62) എന്നിവരെയാണ് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്. മൂന്നു പേരെ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഷാമേഷ്, രാമൻ, സുമതി എന്നിവരെയാണ് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഉച്ചക്ക് 2.30 ഓടെയായിരുന്നു സംഭവം.

