AAK

സൗദിയില്‍ കൊല്ലപ്പെട്ട പ്രവാസി ഇന്ത്യക്കാരന്‍റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

റിയാദ്: സൗദി കിഴക്കൻ പ്രവിശ്യയില്‍ സുഹൃത്തുക്കള്‍ തമ്മില്‍ നടന്ന കലഹത്തില്‍ കൊല്ലപ്പെട്ട പഞ്ചാബ് പട്യാല സ്വദേശി രാകേഷ് കുമാറിന്‍റെ (52) മൃതദേഹം വ്യാഴാഴ്ച നാട്ടിലെത്തിച്ചു.സംഭവത്തില്‍ സഹപ്രവർത്തകനായ ഇന്ത്യാക്കാരനായ ശുഐബ് അബ്ദുല്‍ കലാമിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

1 st paragraph

ഇരുവരും തമ്മിലുണ്ടായ വാക്കുതർക്കത്തിനൊടുവില്‍ സംഘർഷത്തില്‍ രാകേഷ് കുമാർ സംഭവസ്ഥലത്ത് വെച്ച്‌ തന്നെ മരിച്ചു. അല്‍ അഹ്സയില്‍ ബസ് ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു രാകേഷ് കുമാർ. മൃതദേഹം നാട്ടിലേക്കയക്കാനുള്ള ഔദ്യോഗിക നടപടികള്‍ പൂർത്തിയാക്കാൻ പ്രവാസി വെല്‍ഫെയർ ജുബൈല്‍ ജന സേവന വിഭാഗം കണ്‍വീനർ സലീം ആലപ്പുഴ രംഗത്തുണ്ടായിരുന്നു. രാം സരൂപ്-പുഷ്പറാണി ദമ്ബതികളുടെ മകനാണ് രാകേഷ് കുമാർ. നിഷാ റാണിയാണ് ഭാര്യ.