രാത്രി വിവാഹ വീട്ടില്‍ പോയി തിരിച്ചെത്തിയില്ല; തെരച്ചിലില്‍ ഡ്രൈനേജില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി,സംഭവം ഒളവണ്ണയില്‍

കോഴിക്കോട്: ഒളവണ്ണ മാത്തറയില്‍ ഡ്രൈനേജില്‍ വീണ് മരിച്ച നിലയില്‍ ആളെ കണ്ടെത്തി. ഒളവണ്ണ നാഗത്തും പാടം സ്വദേശി സുരേഷ് ആണ് മരിച്ചത്.ഇന്നലെ രാത്രി സമീപത്തെ വിവാഹ വീട്ടില്‍ പോയിരുന്നു. മടങ്ങും വഴി മാത്തറക്ക് സമീപം ഡ്രൈനേജില്‍ വീണതാകാമെന്നാണ് പൊലീസിന്റെ സംശയം. ഇന്ന് രാവിലെയാണ് ഇയാളെ മരിച്ച നിലയില്‍ ഡ്രൈനേജില്‍ കണ്ടെത്തിയത്. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കും.