ഉംറ സംഘം വാഹനാപകടത്തില്‍പ്പെട്ട് ഇന്ത്യക്കാരൻ മരിച്ചു

റിയാദ്: ബഹ്റൈനില്‍ നിന്ന് ഉംറക്ക് എത്തിയ സംഘം സഞ്ചരിച്ച വാഹനം അപകടത്തില്‍ പെട്ട് ഒരാള്‍ മരിച്ചു. മദീനക്ക് സമീപം ശനിയാഴ്ച രാവിലെയാണ് അപകടമുണ്ടായത്.ബഹ്റൈൻ പ്രവാസികളായ മഹാരാഷ്ട്ര സ്വദേശികളാണ് സംഘത്തിലുണ്ടായിരുന്നത്.

കുർദുണ്ട സ്വദേശി സർഫറാസ് കസാം മുല്ലയാണ് (49) മരിച്ചത്. നാലുപേരാണ് കാറിലുണ്ടായിരുന്നത്. മൂന്നു പേർക്കും പരിക്കേറ്റു. ഇതില്‍ ഒരാള്‍ ഇപ്പോഴും ആശുപത്രിയിലാണ്. കഴിഞ്ഞ ദിവസമാണ് ഉംറക്കായി ഇവർ ബഹ്റൈനില്‍നിന്ന് തിരിച്ചത്.