Fincat

‘ദാന’ ചുഴലിക്കാറ്റ് ഭീഷണി കേരളത്തിലും, പാലക്കാട് ഡാമുകളുടെ ഷട്ടറുകള്‍ തുറന്നു, ജാഗ്രത നിര്‍ദ്ദേശം

പാലക്കാട്: ‘ദാന’ ചുഴലിക്കാറ്റ് ഭീഷണിയുടെ പശ്ചാത്തലത്തില്‍ പാലാക്കാട് ഡാമുകളുടെ ഷട്ടറുകള്‍ തുറന്നു. 7 ഡാമുകളുടെ സ്പില്‍വേ ഷട്ടറുകളാണ് പാലക്കാട് തുറന്നത്.മുൻകരുതലിന്‍റെ ഭാഗമായാണ് നടപടിയെന്ന് അധികൃതർ അറിയിച്ചു. കാഞ്ഞിരപ്പുഴഡാമിന്‍റെ എല്ലാ ഷട്ടറുകളും 10 സെ.മീ ഉയർത്തിയിട്ടുണ്ട്. പറമ്ബിക്കുളത്ത് രണ്ട് ഷട്ടറുകള്‍ 20 സെ.മീ വീതവും രണ്ടണ്ണം 10 സെ.മീ വീതവും തുറന്നു. റെഡ് അലർട്ട് നിലനില്‍ക്കുന്ന വാളയാർ, മംഗലംഡാമുകളുടെ 3 ഷട്ടറുകള്‍ ഉയർത്തിയിട്ടുണ്ട്. മലമ്ബുഴ, ചുള്ളിയാർ, പോത്തുണ്ടി ഡാമുകളുടെ ഷട്ടറുകള്‍ 1 സെ.മീ വീതം ഉയർത്തിയതായും അറിയിപ്പുണ്ട്. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

1 st paragraph

അതേസമയം സംസ്ഥാനത്ത് രണ്ട് ദിവസം അതിശക്ത മഴയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇത് പ്രകാരം ഇന്നും നാളെയും കേരളത്തിലെ വിവിധ ജില്ലകളില്‍ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് പത്തനംതിട്ട, ഇടുക്കി ജില്ലകളിലും നാളെ കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിലുമാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലും യെല്ലോ അലർട്ട് ഉണ്ടായിരിക്കും.

അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം

2nd paragraph

ഓറഞ്ച് അലർട്ട്

24/10/2024 : പത്തനംതിട്ട, ഇടുക്കി
25/10/2024 : കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ എന്നീ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥവകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 115.6 mm മുതല്‍ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.

മഞ്ഞ അലർട്ട്

24/10/2024 : തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം. തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്.
25/10/2024: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, പാലക്കാട്, മലപ്പുറം, കോഴിക്കോട് .
26/10/2024: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ,
27/10/2024: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ.
എന്നീ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.