സാധനങ്ങള്‍ ഇറക്കാതെ 15000 രൂപ നോക്കുകൂലി; തലസ്ഥാനത്ത് ചുമട്ട് തൊഴിലാളികള്‍ക്കെതിരെ നടപടി, 10പേരെ സസ്പെൻഡ് ചെയ്തു
തിരുവനന്തപുരം: നോക്കുകൂലി വാങ്ങിയ കയറ്റിറക്ക് തൊഴിലാളികള്‍ക്കെതിരെ നടപടി. സ്റ്റാച്യു -കന്‍റോണ്‍മെന്‍റ് പരിധിയിലെ യൂണിയനില്‍പ്പെട്ട 10 പേരെയാണ് സസ്പെൻഡ് ചെയ്തത്.സെൻട്രല്‍ സ്റ്റേഡിയത്തില്‍ കൊണ്ടുവന്ന സാധനങ്ങള്‍ ലോറിയില്‍ നിന്നും ഇറക്കാതെ കരാറുകാരൻനിന്നും 15,000 രൂപ നോക്കു കൂലി വാങ്ങിയിരുന്നു.
ഇതിനെതിരെ കരാറുകാരൻ മന്ത്രി വി.ശിവൻകുട്ടിക്ക് നല്‍കിയ പരാതിയിലാണ് നടപടി. പരാതിയുടെ അടിസ്ഥാനത്തില്‍ തൊഴില്‍ വകുപ്പ് ജീവനക്കാർ സ്ഥലത്തെത്തി അന്വേഷണം നടത്തിയതില്‍ നോക്കൂകൂലി വാങ്ങിയെന്ന് വ്യക്തമാതോടെയാണ് നടപടിക്ക് മന്ത്രി നിർദ്ദേശം നല്‍കിയത്.