Fincat

ദാന ചുഴലിക്കാറ്റ് കര തൊട്ടു; ഒഡിഷയില്‍ 16 ജില്ലകളില്‍ മിന്നല്‍പ്രളയ മുന്നറിയിപ്പ്; കാറ്റും മഴയും ശക്തം

കൊല്‍ക്കത്ത: തീവ്രചുഴലിക്കാറ്റായി ദാന കരതൊട്ടു. വടക്കൻ ഒഡിഷ തീരം പിന്നിട്ടതായാണ് റിപ്പോർട്ട്. ഭദ്രക്ക് ഉള്‍പ്പെടെയുള്ള മേഖലകളില്‍ കനത്ത മഴയും കാറ്റും തുടരുകയാണ്.പശ്ചിമ ബംഗാള്‍ ഒഡിഷ തീരങ്ങളില്‍ ശക്തമായ കാറ്റ് വീശുന്നുണ്ട്. കാറ്റില്‍ നിരവധി മരങ്ങള്‍ കടപുഴകിയിട്ടുണ്ട്. അതേ സമയം ഇതുവരെ ആളപായമൊന്നുമില്ലെന്നാണ് റിപ്പോർട്ട് പുറത്തുവരുന്നത്.

1 st paragraph

ഒഡിഷയില്‍ 16 ജില്ലകളില്‍ മിന്നല്‍പ്രളയ മുന്നറിയിപ്പുണ്ട്. സംസ്ഥാനത്തെ ഏത് സാഹചര്യവും നേരിടാൻ തയ്യാറാണെന്ന് ഒഡിഷ മുഖ്യമന്ത്രി മോഹൻ ചരണ്‍ മാജി വ്യക്തമാക്കി. രാവിലെ പതിനൊന്നരയോടെ ദാന ചുഴലിക്കാറ്റിന്റെ ശക്തി കുറയുമെന്നാണ് കാലാവസ്ഥ കേന്ദ്രം അറിയിച്ചിട്ടുള്ളത്. 120 കിലോമീറ്റർ വേഗത കൈവരിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. ഇരു സംസ്ഥാനങ്ങളിലുമായി ആറുലക്ഷത്തിലധികം പേരെ മാറ്റിപ്പാർപ്പിച്ചു.