ഐ ആം കാതലൻ ത്രില്ലടിപ്പിക്കുമോ?, ട്രെയിലര്‍ പുറത്ത്, ഇനി നസ്‍ലെന്റെ ‘ഹാക്കിംഗ്’
പ്രേമലുവിന്റെ വമ്ബൻ വിജയത്തോടെ യുവ താരം നസ്‍ലെൻ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. അതിനാല്‍ നസ്‍ലെൻ നായകനായി എത്തുന്ന ചിത്രം ആരാധകരില്‍ ആകാംക്ഷയുണ്ടാക്കുന്നതുമാണ്.ഐ ആം കാതലനാണ് നസ്‍ലെൻ ചിത്രമായി എത്താനുള്ളത്. ഐ ആം കാതലൻ സിനിമയുടെ ട്രെയിലര്‍ പുറത്തുവിട്ടിരിക്കുകയാണ്.
ഗിരീഷ് എ ഡിയാണ് സംവിധാനം. ഗിരീഷ് എ ഡി ഒരു ത്രില്ലര്‍ ചിത്രവുമായിട്ടാണ് എത്തുന്നത്. പുതിയ കാലത്തിന്റെ കഥയാണ് ചിത്രം പറയുക എന്നാണ് സൂചനകള്‍. ശരണ്‍ വേലായുധനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. ഐ ആം കാതലനില്‍ നസ്‍ലെനൊപ്പം കഥാപാത്രങ്ങളായി ലിജോമോള്‍ ജോസ്, ദിലീഷ് പോത്തൻ, അൻഷിമ അനില്‍കുമാര്‍ വിനീത് വാസുദേവൻ, സജിൻ ചെറുകയില്‍, വിനീത് വിശ്വം, അര്‍ഷാദ് അലി, ഷിൻസ് ഷാൻ, ശരണ്‍ പണിക്കര്‍, അര്‍ജുൻ കെ, സനത്ത് ശിവരാജ് എന്നിവര്‍ എത്തുകമ്ബോള്‍ തിരക്കഥ സജിൻ ചെറുകയിലും നിര്‍മാണം ഗോകുലും ഗോപാലനും ഡോ. പോള്‍ വര്‍ഗീസും കൃഷ്‍ണമൂര്‍ത്തിയും ചേര്‍ന്ന് നിര്‍മിക്കുമ്ബോള്‍ റിലീസ് നവംബര്‍ ഏഴിന് ആണ്.
നസ്‍ലിന്റെ പ്രേമലു ആഗോളതലത്തില്‍ 136 കോടി രൂപയാണ് നേടിയത്. പുതുമ അനുഭവപ്പെടുത്തുന്ന ഒരു മലയാള ചിത്രമായി പ്രേമലുവിന് മാറാനായി എന്നതാണ് ആഗോളതലത്തിലെ കളക്ഷനിലും പ്രതിഫലിച്ചത് എന്ന് കരുതാം. നസ്‍ലെനും മമിതയും പ്രധാന കഥാപാത്രങ്ങളായ ചിത്രം രാജ്യത്തെ യുവ പ്രേക്ഷകരുടെ ശ്രദ്ധയാകര്‍ഷിച്ചുവെന്നാണ് കളക്ഷനില്‍ നിന്ന് മനസിലാക്കാൻ സാധിക്കുന്നത്. ഹൈദരാബാദിന്റെ പശ്ചാത്തലത്തലത്തിലുള്ള പ്രണയ കഥയായിരുന്നു ചിത്രത്തിന്റെ പ്രധാന പ്രമേയം.
നസ്‍ലെനും മമിതയും പ്രേമലുവില്‍ പ്രധാന കഥാപാത്രങ്ങളായപ്പോള്‍ ഗിരീഷ് എ ഡി ആണ് സംവിധാനം ചെയ്‍തത്. ശ്യാം മോഹൻ, അഖില ഭാർഗവൻ, സംഗീത് പ്രതാപ്, മീനാക്ഷി രവീന്ദ്രൻ എന്നിവരും ചിത്രത്തില്‍ നസ്‍ലിനും മമിതയയ്‍ക്കുമൊപ്പം പ്രധാന വേഷത്തിലുണ്ടായിരുന്നു. ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത് അജ്‍മല്‍ സാബുവാണ്. വമ്ബൻമാരെയും ഞെട്ടിച്ചാണ് പ്രേമലു ആഗോള കളക്ഷനില്‍ നേട്ടമുണ്ടാക്കിയത് എന്നതും പ്രധാനപ്പെട്ട ഒന്നാണ്.