Fincat

16 കാരിയായ അതിജീവിതയ്ക്ക് ഗര്‍ഭഛിദ്രത്തിന് അനുമതിയില്ല; കുഞ്ഞിനെ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ഉത്തരവ്

കൊച്ചി: 16 വയസ്സുകാരിയായ അതിജീവിതയ്ക്ക് ഗർഭഛിദ്രത്തിന് അനുമതി നല്‍കാനാകില്ലെന്ന് ഹൈക്കോടതി. ഗർഭസ്ഥ ശിശുവിന് 28 ആഴ്ച പ്രായമായ സാഹചര്യത്തിലാണ് കോടതി തീരുമാനം.ശിശുവിനെ ജീവനോടെ മാത്രമെ പുറത്തെടുക്കാൻ സാധിക്കൂവെന്ന് മെഡിക്കല്‍ ബോർഡ് കോടതിയില്‍ റിപ്പോർട്ട് നല്‍കിയിരുന്നു. ഇതു പരിഗണിച്ചാണ് ഹൈക്കോടതി ഉത്തരവ്. പ്രസവശേഷം കുഞ്ഞിനെ സർക്കാർ ഏറ്റെടുക്കണമെന്നും ഹൈക്കോടതി നിർദ്ദേശം നല്‍കി.