Fincat

സൗദിയില്‍ പ്രാദേശിക ആസ്ഥാനമുള്ള വിദേശ കമ്ബനികളുടെ എണ്ണം 540 ആയി ഉയര്‍ന്നു

റിയാദ്: സൗദിയില്‍ പ്രാദേശിക ആസ്ഥാനമുള്ള വിദേശ കമ്ബനികളുടെ എണ്ണം 540 ആയി വർധിച്ചെന്ന് നിക്ഷേപ മന്ത്രി ഖാലിദ് അല്‍ഫാലിഹ് വ്യക്തമാക്കി.റിയാദില്‍ ഫ്യൂച്ചർ ഇൻവെസ്റ്റ്മെൻറ് ഇനിഷ്യേറ്റീവ് എട്ടാമത് അന്താരാഷ്ട്ര സമ്മേളനത്തിെൻറ ഉദ്ഘാടന സെഷനില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ഇതില്‍ ചിലത് ഏറ്റവും വലിയ ബഹുരാഷ്ട്ര കമ്ബനികളാണ്. ‘വിഷൻ 2030’ ലക്ഷ്യം വെച്ചത് 2030-ഓടെ 500 കമ്ബനികള്‍ എന്നതാണ്. എന്നാല്‍ അഞ്ച് വർഷം ബാക്കിയുള്ളപ്പോള്‍ തന്നെ ആ ലക്ഷ്യം മറികടന്നു.

1 st paragraph

2016-ല്‍ ‘വിഷൻ 2030’ ആരംഭിച്ചതിന് ശേഷം മൊത്ത ആഭ്യന്തര ഉല്‍പ്പാദനം (ജി.ഡി.പി) 70 ശതമാനത്തിലധികം വളർന്നു. 2014 മുതല്‍ പ്രതിവർഷം നാല് മുതല്‍ അഞ്ച് വരെ ശതമാനം എണ്ണയിതര സമ്ബദ്‌ വ്യവസ്ഥയുടെ വളർച്ചക്ക് വിഷൻ സംരംഭങ്ങള്‍ സംഭാവന നല്‍കിയിട്ടുണ്ട്. ജി20 രാജ്യങ്ങളില്‍ അതിവേഗം വളരുന്ന രണ്ടാമത്തെ സമ്ബദ് വ്യവസ്ഥയാണ് സൗദിയുടേതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. സൗദി സാമ്ബത്തിക വ്യവസ്ഥ മധ്യപൂർവേഷ്യയുടെ സാമ്ബത്തിക കേന്ദ്രമാണ്. മേഖലയിലെ യുദ്ധവും ചെങ്കടലിലെ കപ്പല്‍ഗതാഗത അസ്വസ്ഥതകളും ഇതിനെ കാര്യമായി ബാധിച്ചില്ല. കാരണം വളർച്ചയെ പ്രേരിപ്പിക്കുന്ന ഘടകങ്ങള്‍ തടസ്സപ്പെടുത്തുന്നതിനേക്കാള്‍ കൂടുതലാണ്. സമ്ബദ്‌ വ്യവസ്ഥയുടെ ശക്തിയാല്‍ ആഗോളതലത്തില്‍ വിവിധ ഭൗമരാഷ്ട്രീയ വെല്ലുവിളികളെ അഭിമുഖീകരിക്കാൻ സൗദി അറേബ്യക്ക് കഴിഞ്ഞു.

സൗദിയിലേക്ക് 3.3 ലക്ഷം കോടി ഡോളർ നേരിട്ടുള്ള നിക്ഷേപമാണ് ലക്ഷ്യമിടുന്നത്. അത് ഞങ്ങള്‍ നേടും. അതിനെ വളർച്ച മൂലധന സമവാക്യം എന്ന് ഞങ്ങള്‍ വിളിക്കുന്നു. ഈ സമവാക്യം വർഷം തോറും എട്ട് ശതമാനം എന്നതിന് തുല്യമായി വളരുകയാണ്. ‘വിഷൻ 2030’ ആരംഭിച്ചതിന് ശേഷം രാജ്യത്ത് പ്രവർത്തിക്കാൻ നിേക്ഷപ ലൈസൻസ് നേടിയ വിദേശ കമ്ബനികളുടെ എണ്ണം 10 മടങ്ങ് വർധിച്ചു. വിനോദസഞ്ചാര മേഖലയില്‍, കഴിഞ്ഞ വർഷം സൗദിയിലെത്തിയ ടൂറിസ്റ്റുകളുടെയും സന്ദർശകരുടെയും എണ്ണം 10 കോടി ആയതായും മന്ത്രി പറഞ്ഞു.

2nd paragraph

ചൊവ്വാഴ്ച രാവിലെ റിയാദിലെ കിങ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര കണ്‍വെൻഷൻ സെൻററിലാണ് മൂന്നു ദിവസം നീളുന്ന ഫ്യൂച്ചർ ഇൻവെസ്റ്റ്മെൻറ് ഇനിഷ്യേറ്റീവ് സമ്മേളനത്തിെൻറ എട്ടാമത് പതിപ്പിന് തുടക്കമായത്. ‘ഒരു അനന്തമായ ചക്രവാളം, നാളെയെ രൂപപ്പെടുത്താൻ ഇന്ന് നിക്ഷേപിക്കുന്നു’ എന്ന ടാഗലൈനില്‍ നടക്കുന്ന സമ്മേളനം വ്യാഴാഴ്ച സമാപിക്കും. 5,000 അതിഥികളും 500 പ്രഭാക്ഷകരും സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. 200 സെഷനുകളില്‍ വിവിധ വിഷയങ്ങള്‍ ചർച്ച ചെയ്യും. പ്രത്യേകിച്ച്‌ ആഗോള വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിനുള്ള പുതിയ തന്ത്രങ്ങള്‍, ആഗോള സമ്ബദ്‌ വ്യവസ്ഥയില്‍ ആഫ്രിക്കയുടെ പങ്ക്, നേതൃത്വസ്ഥാനങ്ങളില്‍ സ്ത്രീകളുടെ പങ്ക് വർധിപ്പിക്കല്‍, സാമ്ബത്തിക സ്ഥിരത, തുല്യ വികസനം, കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കല്‍, സൈബർ സുരക്ഷ, നിർമിത ബുദ്ധി, നവീകരണം, ആരോഗ്യം, ജിയോപൊളിറ്റിക്കല്‍ പ്രശ്നങ്ങള്‍ തുടങ്ങിയവ ഇതിലുള്‍പ്പെടും.

ഈ സമ്മേളനം റെക്കോർഡ് സൃഷ്ടിക്കുമെന്ന് ഫ്യൂച്ചർ ഇൻവെസ്റ്റ്മെൻറ് ഇനിഷ്യേറ്റീവ് സി.ഇ.ഒ റിച്ചാർഡ് അതിയാസ് പറഞ്ഞു. വിവിധ മേഖലകളിലായി 28 ശതകോടി ഡോളറിെൻറ അന്താരാഷ്ട്ര ഇടപാടുകളുടെ പ്രഖ്യാപനത്തിന് സാക്ഷ്യം വഹിക്കുമെന്നും അദ്ദേഹം പറഞ്ഞു.