തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ തീപിടിത്തം; തീ പിടിച്ചത് ഓപ്പറേഷൻ തിയറ്റര്‍ കോംപ്ലക്സിലെ ഇൻവെര്‍ട്ടര്‍ മുറിയില്‍

മലപ്പുറം: മലപ്പുറം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ തീ പിടിത്തം. ഓപ്പറേഷൻ തിയറ്റർ കോംപ്ലക്സിലെ ഇൻവെർട്ടർ മുറിയിലാണ് തീ പിടിച്ചത്.സമീപത്തുണ്ടായിരുന്ന രോഗികളെ ഉടന്‍ തന്നെ അവിടെ നിന്നും മാറ്റിയതിനാല്‍ വലിയ അപകടം ഒഴിവായി. അപകടത്തില്‍ ആളപായമില്ല. തീയണച്ചെന്ന് അധികൃതര്‍ അറിയിച്ചു.