ഉയര്‍ന്ന ശമ്ബളമുള്ള വ്യക്തികള്‍ക്ക് ആദായ നികുതി ഈടാക്കാൻ ഒമാൻ
മസ്കത്ത്: ഒമാനില്‍ 2500 റിയാലിന് (പ്രതിവർഷം 30,000 റിയാലില്‍ കൂടുതല്‍ വരുമാനം) മുകളില്‍ ശമ്ബളം വാങ്ങുന്ന വ്യക്തികള്‍ക്ക് ആദായനികുതി ബാധകമാക്കുമെന്ന് അല്‍ ശൂറാ കൗണ്‍സിലിലെ എക്കണോമിക് ആന്‍ഡ് ഫിനാന്‍ഷ്യല്‍ കമ്മറ്റി ചെയര്മാന് അഹമ്മദ് അല്‍ ഷർഖി പറഞ്ഞു.മജ്ലിസ് ശൂറയുടെ വാർഷിക മാധ്യമ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉയർന്ന വരുമാനമുള്ളവർക്ക് വ്യക്തിഗത ആദായനികുതി ഈടാക്കുന്നതിനുള്ള അവസാന നിയമനിർമ്മാണ ഘട്ടത്തിലാണ് രാജ്യം. ജൂണ്‍ അവസാനത്തോടെ ശൂറ കൗണ്‍സില്‍ വ്യക്തിഗത ആദായനികുതി നിയമത്തിന്റെ കരട് കൗണ്‍സില്‍ ഓഫ് സ്റ്റേറ്റിന് സമർപ്പിച്ചു. അന്തിമ തീരുമാനത്തിന് അംഗീകാരം കൂടി ലഭിക്കേണ്ടതുണ്ട്. ആദായനികുതി സംബന്ധിച്ച കരട് നിയമത്തിലെ 29 ലധികം ആർട്ടിക്കിളുകള്‍ ഭേദഗതി വരുത്തിയിട്ടുണ്ട്. ഈ തീരുമാനം നടപ്പിലായാല്‍ ആദായ നികുതി ഏര്‍പ്പെടുത്തുന്ന ആദ്യ ഗള്‍ഫ് രാജ്യമായി ഒമാന്‍ മാറും.