ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ ഒമാനും പങ്കെടുക്കുന്നു
മസ്കറ്റ്: ഷാര്‍ജ എക്‌സ്പോ സെന്‍ററില്‍ തുടങ്ങിയ ഷാർജ അന്താരാഷ്ട്ര പുസ്തകമേളയില്‍ ഒമാനും പങ്കെടുക്കുന്നു. ഒമാൻ വാർത്താ വിതരണ മന്ത്രാലയവും, ഒമാൻ സാംസ്കാരിക-കായിക-യുവജന മന്ത്രാലയവും സംയുക്തമായിട്ടാണ് 43-മത് ഷാർജ അന്താരാഷ്ട്ര പുസ്തകമേളയില്‍ പങ്കെടുക്കുന്നത്.സാഹിത്യം, ബൗദ്ധികം, കല, ശാസ്ത്രം, ചരിത്രം എന്നീ വിഭാഗങ്ങളിലെ വൈവിധ്യമാർന്ന പ്രസിദ്ധീകരണങ്ങള്‍ മേളയിലെ ഒമാന്‍റെ പവലിയനില്‍ ഒരുക്കിയിട്ടുണ്ട്. ‘തുടക്കം ഒരു പുസ്തകം’ എന്നതാണ് ഈ വര്‍ഷത്തെ മേളയുടെ പ്രമേയം. 112 രാജ്യങ്ങളിലെ 2,522 പ്രസാധകരും പ്രദര്‍ശകരും ഈ വർഷത്തെ മേളയില്‍ പങ്കെടുക്കുന്നുണ്ട്. ഷാർജ പുസ്തകമേള നവംബർ പതിനേഴിന് അവസാനിക്കും.