സ്കൂള്‍ കായികമേള; ചരിത്രത്തിലാദ്യമായി മലപ്പുറം ചാംപ്യൻമാര്‍; 22 സ്വര്‍ണമുള്‍പ്പെടെ 242 പോയിന്റ്

കൊച്ചി: സംസ്ഥാന സ്കൂള്‍ കായികമേളയില്‍ ചരിത്രത്തിലാദ്യമായി കിരീടം നേടി മലപ്പുറം ജില്ല. ചാംപ്യൻമാരായ മലപ്പുറം 242 പോയിന്റാണ് നേടിയത്.22 സ്വർണം, 32 വെള്ളി, 24 വെങ്കലം എന്നിവ നേടിയാണ് മലപ്പുറം കിരീടമുറപ്പിച്ചത്. 213 പോയിന്റോടെ പാലക്കാടാണ് രണ്ടാമത്. 25 സ്വർണവും 13 വെള്ളിയും 18 വെങ്കലവും പാലക്കാട് നേടിയിട്ടുണ്ട്. സ്കൂള്‍ മീറ്റില്‍ 1935 പോയിന്റോടെ തിരുവനന്തപുരമാണ് ഓവറോള്‍ ചാംപ്യൻമാർ. ചീഫ് മിനിസ്റ്റേഴ്സ് ട്രോഫി നേടിയിരിക്കുന്നത് തിരുവനന്തപുരം ജില്ലയാണ്. സ്കൂളുകളില്‍ ചാംപ്യൻമാരായിരിക്കുന്നത് ഐഡിയല്‍ സ്കൂളാണ്. കടകശ്ശേരി ഐഡിയല്‍ സ്കൂള്‍ 80 പോയിന്റോടെയാണ് ഒന്നാം സ്ഥാനം നേടിയിരിക്കുന്നത്. 44 പോയിന്റോടെ തിരുനാവായ നാവാമുകുന്ദ എച്ച്‌എസ്‌എസ് ആണ് രണ്ടാം സ്ഥാനത്തുള്ളത്. മൂന്നാം സ്ഥാനത്തുളള കോതമംഗലം മാർ ബേസിലിന് ലഭിച്ചിരിക്കുന്നത് 43 പോയിന്റാണ്.