Fincat

അര്‍ധരാത്രി ഉഗ്രശബ്ദം കേട്ട് വീട്ടുകാര്‍; കണ്ടത് നിന്നുകത്തുന്ന കാര്‍; ആറ്റിങ്ങലില്‍ എറിഞ്ഞത് പെട്രോള്‍ പന്തം, അന്വേഷണം

തിരുവനന്തപുരം: ആറ്റിങ്ങലില്‍ വ്യാപാരിയുടെ കാർ പെട്രോള്‍ ഒഴിച്ച്‌ കത്തിച്ചു. ആറ്റിങ്ങല്‍ ആലംകോട് സ്വദേശി സഫറുദീന്റെ കാറിനാണ് തീയിട്ടത്.സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ അന്വേഷണം പുരോഗമിക്കുന്നുവെന്നും പ്രായപൂർത്തിയാകാത്തവർ കേസില്‍ ഉള്‍പ്പെടാനുള്ള സാധ്യതകള്‍ പരിശോധിക്കുന്നതായും നഗരൂർ പൊലിസ് പറഞ്ഞു.

1 st paragraph

ഇന്നലെ രാത്രി പതിനൊന്നേ മൂക്കാലോടെയായിരുന്നു സംഭവം. ആറ്റിങ്ങല്‍ ആലംകോട് ദാറുസ്സലാം വീട്ടില്‍ സഫറുദീൻ്റെ കാറാണ് അഗ്നിക്കിരയായത്. വീട്ടിലെ പോർച്ചില്‍ നിർത്തിയിട്ടിരുന്ന കാറിലേക്ക് പെട്രോള്‍ പന്തമെറിയുകയായിരുന്നു. ഉഗ്ര ശബ്ദം കേട്ട് വീട്ടുകാർ പുറത്തെത്തിയപ്പോള്‍ കാണുന്നത് വാഹനത്തിലും വീടിൻ്റെ മുൻവശത്തേക്കും തീ പടരുന്നതാണ്. തീ കെടുത്താനുള്ള ശ്രമത്തിനിടെ സഫറുദീൻ്റെ കാലിനും പൊള്ളലേറ്റു.

മകള്‍ പഠിക്കുന്ന സ്കൂളില്‍ സഹപാഠികളുമായി വാക്കു തർക്കമുണ്ടായിട്ടുണ്ടെന്നും അതില്‍ ഉള്‍പ്പെട്ടവരാണോ ഇതിന് പിന്നിലെന്ന് സംശയിക്കുന്നെന്നും സഫറുദ്ദീൻ പറഞ്ഞു. വീടിന് നേരെ മുമ്ബും ആക്രമങ്ങളുണ്ടായിട്ടുണ്ടെന്നും ഇയാള്‍ പറയുന്നു. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച്‌ അന്വഷണം നടക്കുന്നതായും പ്രായപൂർത്തിയാകാത്തവർ കാർ കത്തിക്കലിന് പിന്നിലുണ്ടോയെന്ന് സംശയിക്കുന്നുവെന്നും നഗരൂർ പൊലീസ് പറഞ്ഞു.

2nd paragraph