കൊടും മഴയത്ത് 1500 കുട്ടികള്‍ പങ്കെടുത്ത ശിശു ദിനറാലി; പ്രതിഷേധവുമായി രക്ഷിതാക്കള്‍, വിവാദം

തിരുവനന്തപുരം: നെയ്യാറ്റിൻകരയില്‍ കൊടും മഴയത്ത് ശിശു ദിനറാലി സംഘടിപ്പിച്ചത് വിവാദത്തില്‍. ഇന്ന് ഉച്ചയ്ക്ക് ശേഷം മൂന്നു മണിയോടെയായിരുന്നു നെയ്യാറ്റിൻകര വിദ്യാഭ്യാസ ഉപജില്ലയുടെ ശിശു ദിനറാലി.മഴ കനത്തിട്ടും റാലി നിർത്തി വയ്ക്കാൻ അധികൃതർ തയ്യാറാകാതെ വന്നതോടെ കുട്ടികള്‍ മഴ നനയേണ്ടതായി വന്നു. 1500 ഓളം കുട്ടികളാണ് റാലിയുടെ ഭാഗമായി പങ്കെടുത്തത്. നഗരസഭയും നെയ്യാറ്റിൻകര വിദ്യാഭ്യാസ ഉപജില്ലയും സംയുക്തമായിട്ടാണ് റാലി സംഘടിപ്പിച്ചിരുന്നത്. കനത്ത മഴ പെയ്തിട്ടും റാലി നിർത്തിവയ്ക്കാത്തതില്‍ പ്രതിഷേധവുമായി രക്ഷിതാക്കള്‍ രംഗത്തെത്തി.