Fincat

2 ഷോപ്പുകളിലും പിന്നെ മില്‍മ ബൂത്തിലും കയറി, 2 ക്ഷേത്രങ്ങളിലും ശ്രമം നടത്തി, മാവൂരിലെ മോഷണപരമ്ബര, പ്രതിയെ കിട്ടി

കോഴിക്കോട് മാവൂരില്‍ കഴിഞ്ഞ ദിവസം നടന്ന മോഷണ പരമ്ബരയിലെ പ്രതി പിടിയില്‍. മാവൂർ പോലീസാണ് പ്രതിയെ പിടികൂടിയത്.കാരപ്പറമ്ബ് കരുവിശ്ശേരി മുണ്ടിയാട്താഴം ജോഷിത്ത് (32)ആണ് പിടിയിലായത്. കഴിഞ്ഞ ശനിയാഴ്ച്ച പുലർച്ചെയാണ് മാവൂർ ചെറൂപ്പകുട്ടായി ബില്‍ഡിങ്ങിന് സമീപത്തെ ആർ കെ സ്റ്റോറിലും ചെറൂപ്പ കെ എം പ്ലൈ ഹാർഡ്‌വെയറിലും മോഷണം നടന്നത്.

മാവൂർ കട്ടാങ്ങല്‍ റോഡിലുള്ള മില്‍മ ബൂത്തിലും മോഷണം നടന്നു. പെരുമണ്ണ പാറയില്‍ ശിവ വിഷ്ണു ക്ഷേത്രത്തിലും പെരുവയല്‍ കട്ടയാട്ട് ഭഗവതി ക്ഷേത്രത്തിലും മോഷണശ്രമവും നടന്നിരുന്നു. ഈ മോഷണങ്ങള്‍ക്ക് പിന്നില്‍ ജോഷിത്ത് ആണെന്ന് പൊലീസ് അറിയിച്ചു. പ്രതിയുടെ വ്യക്തമായ സിസിടിവി ദൃശ്യങ്ങളും മോഷണം നടന്ന കടകളില്‍ നിന്നും പോലീസ് ശേഖരിച്ചിരുന്നു. ഇത് കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.