Fincat

വനത്തിനുള്ളില്‍ കയറി എക്സൈസ്, പരിശോധനയില്‍ കണ്ടത് വാറ്റ് കേന്ദ്രം; 465 ലിറ്റര്‍ കോടയും വാറ്റുപകരണങ്ങളും പിടികൂടി

ഇടുക്കി: അടിമാലിയില്‍ വനത്തിനുള്ളില്‍ വാറ്റ് കേന്ദ്രം കണ്ടെത്തി എക്സൈസ്. ചാരായം വാറ്റുന്നതിനായി സൂക്ഷിച്ച 465 ലിറ്റർ കോടയും വാറ്റുപകരണങ്ങളും കണ്ടെടുത്തു.അടിമാലി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ മനൂപ്.വി.പിയുടെ നേതൃത്വത്തില്‍ കുറത്തികുടി സെറ്റില്‍മെന്റ് കരയില്‍ വനത്തിനുള്ളില്‍ നടത്തിയ പരിശോധനയിലാണ് ചാരായം വാറ്റുന്നതിനായി സൂക്ഷിച്ച കോടയും വാറ്റുപകരണങ്ങളും കണ്ടെടുത്തത്.

ഇൻസ്പെക്ടറോടൊപ്പം അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ്) സുരേഷ് കുമാർ.കെ.കെ, പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) റോയിച്ചൻ.കെ.പി, സിവില്‍ എക്സൈസ് ഓഫീസർ ആലം അസഫ് ഖാൻ, വനിത സിവില്‍ എക്സൈസ് ഓഫീസർ ബിന്ദു മോള്‍.വി.ആർ, സിവില്‍ എക്സൈസ് ഓഫീസർ ഡ്രൈവർ ശരത്.എസ്.പി എന്നിവരും പരിശോധനയില്‍ പങ്കെടുത്തു.