Fincat

കുടുംബത്തോടൊപ്പം അവധി ആഘോഷിക്കുന്നതിനിടെ ദുബായില്‍ മലയാളി വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു; സഹോദരിയെ രക്ഷപ്പെടുത്തി

റിയാദ്: കുടുംബത്തോടൊപ്പം അവധി ആഘോഷിക്കുന്നതിനിടെ ദുബായില്‍ മലയാളി വിദ്യാർത്ഥി മുങ്ങി മരിച്ചു. കാസർഗോഡ് ചെങ്കള തൈവളപ്പ് സ്വദേശി അഷ്‌റഫിന്റെ മകൻ മഫാസ് ആണ് മരിച്ചത്.15 വയസ്സായിരുന്നു. ബീച്ചില്‍ കുളിക്കുന്നതിനിടെയാണ് അപകടം. മഫാസിനൊപ്പം അപകടത്തില്‍പ്പെട്ട സഹോദരിയെ രക്ഷിച്ചു. അവധി ദിവസം ആഘോഷിക്കാൻ മംസാർ ബീച്ചില്‍ എത്തിയതായിരുന്നു കുടുംബം. ദുബായിലെ സ്കൂള്‍ വിദ്യാർഥിയായിരുന്നു മഫാസ്. സംസ്കാര ചടങ്ങുകള്‍ ദുബായില്‍തന്നെ നടത്തുമെന്ന് കെഎംസിസി പ്രവർത്തകരായ സലാം കന്യപ്പാടി, ബഷീർ, ഇബ്രാഹിം, സുഹൈല്‍ എന്നിവർ അറിയിച്ചു.

1 st paragraph