പുലര്‍ച്ചെ നെഞ്ചുവേദന; അസിസ്റ്റന്റ് എന്‍ജിനീയറായ യുവാവ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

കോഴിക്കോട്: വേങ്ങേരിയിലെ കേരള അഗ്രോ ഇന്‍ഡസ്ട്രിയല്‍ കോര്‍പറേഷനിലെ അസിസ്റ്റന്റ് എഞ്ചിനീയര്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു.മൂടാടി ഗോപാലപുരം സ്വദേശി പവൂര്‍മീത്തല്‍ പ്രജീഷ് (38) ആണ് മരിച്ചത്. കോഴിക്കോട് താമസിച്ചു വരികയായിരുന്നു.

ഇന്ന് പുലര്‍ച്ചെയാണ് നെഞ്ചുവേദന അനുഭവപ്പെട്ടത്. തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അച്ഛന്‍: കുഞ്ഞിക്കണാരന്‍. അമ്മ: പരേതയായ ലീല. ഭാര്യ: ദില്‍ന. മകന്‍: ദ്രുവിന്‍.