Main Banner

നാല് വിക്കറ്റ് നേടി തിളങ്ങി കേരളത്തിന്‍റെ എബിൻ ലാല്‍; 309 റണ്‍സ് ലീഡുമായി കുതിച്ച്‌ രാജസ്ഥാൻ, അനസിന് സെഞ്ചുറി

ജയ്പൂര്‍: കൂച്ച്‌ ബെഹാർ ട്രോഫിയുടെ രണ്ടാം ദിവസം കളി നിർത്തുമ്ബോള്‍ കേരളത്തിനെതിരെ രാജസ്ഥാൻ ഏഴ് വിക്കറ്റിന് 457 റണ്‍സെന്ന നിലയില്‍.രാജസ്ഥാന് ഇപ്പോള്‍ 309 റണ്‍സിന്‍റെ ലീഡുണ്ട്. കേരളത്തിന്‍റെ ആദ്യ ഇന്നിങ്സ് 148 റണ്‍സിന് അവസാനിച്ചിരുന്നു. ജയ്പ്പൂരിലെ സവായ് മാൻ സിങ് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. രണ്ട് വിക്കറ്റിന് 71 റണ്‍സെന്ന നിലയില്‍ വ്യാഴാഴ്ച കളി തുടങ്ങിയ രാജസ്ഥാന് തുടരെ രണ്ട് വിക്കറ്റുകള്‍ നഷ്ടമായത് കേരളത്തിന് പ്രതീക്ഷ നല്‍കി.

1 st paragraph

എബിന്‍ ലാലാണ് രണ്ട് വിക്കറ്റുകളും വീഴ്ത്തിയത്. എന്നാല്‍ തുടർന്നുള്ള കൂട്ടുകെട്ടുകള്‍ രാജസ്ഥാനെ ശക്തമായ നിലയിലെത്തിക്കുകയായിരുന്നു. ആകാശ് മുണ്ടലും അനസും ചേർന്നുള്ള കൂട്ടുകെട്ടില്‍ 90 റണ്‍സ് പിറന്നു. ആകാശ് മുണ്ടല്‍ 77 റണ്‍സെടുത്ത് പുറത്തായി. എന്നാല്‍ ഒരറ്റത്ത് ഉറച്ച്‌ നിന്ന അനസിന്‍റെ പ്രകടനമാണ് രാജസ്ഥാൻ ബാറ്റിങ് നിരയില്‍ നിർണ്ണായകമായത്. 198 റണ്‍സെടുത്ത അനസ് റണ്ണൌട്ടാവുകയായിരുന്നു.

64 റണ്‍സെടുത്ത ജതിനും രാജസ്ഥാൻ ബാറ്റിങ് നിരയില്‍ തിളങ്ങി. ഇരുവരും ചേർന്ന് ആറാം വിക്കറ്റില്‍ 169 റണ്‍സ് കൂട്ടിച്ചേർത്തു. കളി നിർത്തുമ്ബോള്‍ 31 റണ്‍സോടെ ആഭാസ് ശ്രീമാലിയും 10 റണ്‍സോടെ ഗുലാബ് സിങ്ങുമാണ് ക്രീസില്‍. നാല് വിക്കറ്റ് വീഴ്ത്തിയ എബിന്‍ ലാലാണ് കേരള ബൗളിങ് നിരയില്‍ തിളങ്ങിയത്. അഭിരാം രണ്ട് വിക്കറ്റും തോമസ് മാത്യുവും കാർത്തിക്കും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. 

2nd paragraph