ഒരു വേദിയില്‍ 2200 താരങ്ങള്‍ പങ്കെടുത്ത ക്രിക്കറ്റ് മത്സരം; ഗിന്നസ് റെക്കോര്‍ഡ് സ്വന്തമാക്കി സിംഗപ്പൂര്‍ മലയാളി
സിംഗപ്പൂർ: ഒറ്റ വേദിയില്‍ ഏറ്റവും കൂടുതല്‍ താരങ്ങളെ പങ്കെടുപ്പിച്ച് ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ചതിന്റെ ഗിന്നസ് റെക്കോർഡ് ഇനി മലയാളിക്ക് സ്വന്തം.സിംഗപ്പൂർ മലയാളിയായ ഷാജി ഫിലിപ്സ് നേതൃത്വം നല്‍കുന്ന കലാ സിംഗപ്പൂർ ആണ് ചരിത്ര നേട്ടം സ്വന്തമാക്കിയത്. 2200 താരങ്ങളെ പങ്കെടുപ്പിച്ച് സിംഗപ്പൂർ സോഷ്യല്‍ ക്രിക്കറ്റ് ലീഗ് സംഘടിപ്പിച്ചാണ് ഈ നേട്ടം കൈവരിച്ചത്.
സെങ്കാങ് ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടന്ന ഈ ടൂർണമെന്റില്‍ 102 ടീമുകള്‍ പങ്കെടുത്തു. ദക്ഷിണേഷ്യൻ രാജ്യങ്ങളില്‍ നിന്നുള്ള വിദേശ തൊഴിലാളികളാണ് കൂടുതലായും ടൂർണമെന്റില്‍ പങ്കെടുത്തത്. ഗിന്നസ് ബുക്ക് ഓഫ് റെക്കോർഡ്സ് പ്രതിനിധി സോണിയ ഉഷിറോഗോച്ചി ടൂർണമെന്റില്‍ മുഖ്യാതിഥിയായി. സിംഗപ്പൂർ റെയില്‍വേയില്‍ ഡെപ്യൂട്ടി ഡയറക്ടർ ആയ ഷാജി ഫിലിപ്സ് കൊല്ലം സ്വദേശിയാണ്.